പേരാമ്പ്ര ടൗണില്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ഉടനീളം വ്യാപക അക്രമം അഴിച്ചിവിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ആസൂത്രിതമായി സംഘര്‍ഷം അഴിച്ചിവിട്ടു. വനിത പൊലീസ് ഉദ്യോഗസ്ഥരെവെര പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം ഉണ്ടായതോടെ പൊലീസ് ലാത്തി വീശി.സെക്രട്ടറിയേറ്റിനു മുന്നിലെ ഫ്ലക്സ് ബോർഡുകൾ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഇപ്പോള്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.Also read – ‘ഒടുവിൽ ഗത്യന്തരമില്ലാതെ ഏഷ്യാനെറ്റ് ന്യൂസിന് സത്യം പറയേണ്ടി വന്നു; സ്വർണപാളി പുറത്ത് കൊണ്ടുപോയത് ഉദ്യോഗസ്ഥർ ഇറക്കിയ ഉത്തരവിലൂടെ’; അഡ്വ. കെ എസ് അരുൺകുമാർഅതേസമയം പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് അക്രമത്തില്‍ വടകര ഡിവൈഎസ്പി ഹരിപ്രസാദിന് കൈക്ക് പരിക്കേറ്റു. പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പൊലീസിന് നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പേരാമ്പ്രയില്‍ അക്രമം അഴിച്ചുവിട്ടത്.The post യൂത്ത് കോണ്ഗ്രസ് സെക്രട്ടറിയേറ്റ് മാര്ച്ചില് വ്യാപക അക്രമം; വനിത പൊലീസുകാരെ കയ്യേറ്റം ചെയ്ത് പ്രവര്ത്തകര് appeared first on Kairali News | Kairali News Live.