‘സുരേഷ് ഗോപി പറഞ്ഞത് നോൺസെൻസ്, ശബരിമലയും റെയ്ഡും തമ്മിൽ എന്ത് ബന്ധം ?’: തുറന്നടിച്ച് ദേവന്‍

Wait 5 sec.

സുരേഷ് ​ഗോപിയെ തള്ളി നടനും ബിജെപി സംസ്ഥാന കമ്മിറ്റി അം​ഗവുമായ ദേവൻ രം​ഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. സിനിമ നടന്മാരുടെ വീടുകളിൽ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സുരേഷ് നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ദേവന്റെ പ്രതികരണം. തൃശൂർ എം പിയായ സുരേഷ് ​ഗോപി പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്ന് ദേവൻ പറഞ്ഞു. റെയ്ഡും ശബരിമലയിലെ വിഷയവും തമ്മിൽ ബന്ധമുണ്ടെന്നെല്ലാം പറയുന്നത് വെറും നോൺസെൻസ് ആണെന്ന് ദേവൻ തുറന്നടിച്ചു. ബിജെപി നേതാവ് കൂടിയായ ദേവന്റെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുകയാണ്.നടന്മാരുടെ വീട്ടിൽ റെയ്ഡ് എന്ന് കേൾക്കുമ്പോഴേ അതിന് പിന്നാലെ മാത്രം പോകുന്നവരാണ് മാധ്യമങ്ങളെന്ന് കരുതില്ലെന്നും ദേവൻ കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് സുരേഷ് ​ഗോപിയുടെ അധിക്ഷേപ പരാമർശങ്ങളെ പറ്റി ചോദ്യങ്ങൾ ആരാഞ്ഞപ്പോൾ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുകയാണ് ദേവൻ ചെയ്തത്. അതിലേക്ക് ഒന്നും താൻ പോകുന്നില്ലെന്നും, പറഞ്ഞത് സുരേഷ് ​ഗോപിയുടെ ശൈലിയായിരിക്കാം എന്ന മറുപടി മാത്രമാണ് ദേവൻ നൽകിയത്. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദേവൻ.ALSO READ: ആർഎസിഎസിന് എതിരെ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കിയ സംഭവം; ‘ഘാതകരായ ആർഎസ്എസ് ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം’: വി കെ സനോജ്ബിജെപി എം പി കൂടിയായ സുരേഷ് ​ഗോപിയ്ക്കെതിരെ ബിജെപിയുടെ തന്നെ സംസ്ഥാന കമ്മിറ്റിയം​ഗമായ ദേവൻ രം​ഗത്ത് വന്നത് നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ തുറന്നുകാട്ടുകയാണ്. ഇതിന് മുൻപും സുരേഷ് ​ഗോപിയെ തള്ളി നിരവധി ബിജെപി നേതാക്കൾ രം​ഗത്ത് എത്തിയിട്ടുമുണ്ട്. എംയിസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ സുരേഷ് ​ഗോപിയെ തള്ളി എം ടി രമേശും വി മുരളീധരനും രം​ഗത്ത് വന്നിരുന്നു. വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് മാത്രം പോകുന്ന സുരേഷ് ​ഗോപി ബിജെപിയ്ക്ക് തലവേദനയാകുന്നു എന്ന വിമർശനവും ബിജെപി ഹാൻഡിലുകളിൽ ഉയരുന്നുണ്ട്.The post ‘സുരേഷ് ഗോപി പറഞ്ഞത് നോൺസെൻസ്, ശബരിമലയും റെയ്ഡും തമ്മിൽ എന്ത് ബന്ധം ?’: തുറന്നടിച്ച് ദേവന്‍ appeared first on Kairali News | Kairali News Live.