സിറാജ് ക്യാമ്പയിന്‍ അന്തിമഘട്ടത്തിലേക്ക്

Wait 5 sec.

കോഴിക്കോട് | സിറാജ് പ്രചാരണ ക്യാമ്പയിന്‍ അന്തിമഘട്ടത്തിലേക്ക്. ‘നേരിന്റെ അക്ഷരവെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ സെപ്തംബര്‍ ഒന്നിന് ആരംഭിച്ച ക്യാമ്പയിന്‍ അന്തിമഘട്ടത്തോടടുക്കുകയാണ്. കേരളമൊട്ടുക്കും നീലഗിരിയിലും കുടകിലും മംഗലാപുരത്തും ക്യാമ്പയിനില്‍ പൗരപ്രമുഖരും രാഷ്ട്രീയ- സാമൂഹിക -സാംസ്‌കാരിക നേതാക്കളും സുന്നിപ്രവര്‍ത്തകരും വ്യാപകമായി സിറാജിന്റെ പുതുവരിക്കാരായി. പുതുതായി ചേര്‍ത്ത വരിക്കാരുടെ പേരുവിവരം അപ്‌ലോഡിംഗ് പൂര്‍ത്തിയായി വരുന്നു. ഒരാഴ്ചക്കുള്ളില്‍ അപ്‌ലോഡിംഗ് പൂര്‍ത്തിയാകുന്നതോടെ നവംബര്‍ ഒന്ന് മുതല്‍ പുതിയ വരിക്കാര്‍ക്ക് പത്രം ലഭ്യമായിത്തുടങ്ങും.പുതിയ വരിക്കാരുടെ അപ്‌ലോഡിംഗ് ഈ മാസം 20നകം പൂര്‍ത്തിയാക്കാന്‍ യൂനിറ്റ് സിറാജ് ടീമും സര്‍ക്കിള്‍ എസ് പി സി ഭാരവാഹികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് എസ് പി സി സംസ്ഥാന നേതൃത്വം അറിയിച്ചു. മദ്‌റസാ അക്ഷര ദീപം, ദര്‍സ്, ദഅ്വാ കോളജുകള്‍ കേന്ദ്രീകരിച്ചുള്ള അക്ഷരദീപം പദ്ധതി ഇത്തവണത്തെ ക്യാമ്പയിനില്‍ വ്യാപകമായി നടന്നുവരുന്നു. അത്യാകര്‍ഷക സ്‌കീമുകളും വിലക്കുറവും ഓഫറുകളും പ്രഖ്യാപിച്ച് സാധാരണക്കാര്‍ക്ക് പ്രാപ്യമായ പദ്ധതികളാണ് ഈ വര്‍ഷം ക്യാമ്പയിനിലുള്ളത്.സംഘടനാ നേതൃത്വവും എസ് പി സി സംസ്ഥാന സമിതിയും ജില്ലാ സിറാജ് പ്രമോഷന്‍ കൗണ്‍സിലുകളും കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്ന യൂനിറ്റുകള്‍ക്കും ഘടകങ്ങള്‍ക്കും ഓഫറുകളും ക്യാഷ് പ്രൈസും സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 100ല്‍ കൂടുതല്‍ വാര്‍ഷിക വരിക്കാരെ ചേര്‍ത്ത് മുന്നിലെത്തുന്ന സംഘടനാ യൂനിറ്റുകള്‍ക്ക് മഹാരഥന്മാരുടെ പേരില്‍ സംഘടനാ സംസ്ഥാന നേതൃത്വം ക്യാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വരിചേര്‍ക്കുന്ന യൂനിറ്റിന് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പേരില്‍ 25,000 രൂപ സമ്മാനത്തുകയും രണ്ടാം സ്ഥാനത്തെത്തുന്ന ഘടകത്തിന് നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ പേരില്‍ 20,000 രൂപ സമ്മാനത്തുകയും മൂന്നാം സ്ഥാനക്കാര്‍ക്ക് കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദിന്റെ പേരില്‍ 15,000 രൂപ സമ്മാനത്തുകയും ലഭിക്കും.