മല്ലപ്പള്ളി | വീടിനു തീപിടിച്ച് സ്ത്രീക്ക് പൊള്ളലേറ്റു. കീഴ്വായ്പൂര് പോലീസ് സ്റ്റേഷന് സമീപമുള്ള പുളിമല രാമന്‍കുട്ടിയുടെ ഭാര്യ ലതാ കുമാരി (60)ക്കാണ് പൊള്ളലേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.15 യോടെയാണ് ഇവരുടെ വീടിന് തീപിടിച്ചത്.തിരുവല്ലയില്‍ നിന്ന് അഗ്നിശമന സേന എത്തിയെങ്കിലും വീട്ടിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിച്ച് തീ അണക്കുകയായിരുന്നു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കീഴ്വായ്പൂര് പോലീസ് അന്വേഷണം ആരംഭിച്ചു.