സെപ്റ്റംബർ 12,13 തീയതികളിൽ അർബൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കൊച്ചിയിലാണ് അർബൻ കോൺക്ലേവ് സംഘടിപ്പിക്കുക. സമഗ്രമായ നഗര നയം രൂപീകരിക്കാൻ ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര അർബൻ കോൺക്ലേവ് സംഘടിപ്പിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.അർബൻ കോൺക്ലേവ് സംഘടിപ്പിക്കാൻ വിപുലമായ പഠനം നടത്തി. ഇത്തരം ഒരു ഉദ്യമം സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാകും എന്നും മന്ത്രി പറഞ്ഞു. അടുത്ത 25 വർഷത്തെ നഗരവത്കരണത്തിന്റെ ദിശ നിർണയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും മന്ത്രി പറഞ്ഞു.Also read: രാജ്യ ചരിത്രത്തിലെ ആദ്യ വയോജന കമ്മീഷന്‍ കേരളത്തില്‍ സ്ഥാനമേറ്റുഅർബൻ പോളിസി കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ ജനപ്രതിനിധികൾ പങ്കെടുക്കും. രാജ്യത്തിനകത്ത് നിന്നുള്ള ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. കോൺക്ലേവിന് ശേഷം അന്തിമ നഗര നയ രൂപീകരണത്തിലേക്ക് കടക്കും എന്നും മന്ത്രി അഭിപ്രായപ്പെട്ടു.2050 ആകുമ്പോഴേക്കും കേരളം ഒറ്റ നഗരമാകും. കേരളത്തിൽ നഗര ഗ്രാമ വ്യത്യാസം ഉണ്ടാകില്ല. ലോകത്തെ ഏറ്റവും വലിയ നഗരമായി കേരളം മാറും. തദ്ദേശസ്വയംഭരണം വകുപ്പ് സ്പോൺസർമാരുടെ സഹായത്തോടെയാണ് പരിപാടിയുടെ ചെലവ് കണ്ടെത്തുക. 5 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.The post ‘സെപ്റ്റംബർ 12,13 തീയതികളിൽ അർബൻ കോൺക്ലേവ് സംഘടിപ്പിക്കും’; മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.