രാജ്യ ചരിത്രത്തിലെ ആദ്യ വയോജന കമ്മീഷന്‍ കേരളത്തില്‍ സ്ഥാനമേറ്റു. കെ സോമപ്രസാദ് ചെയര്‍പേഴ്സണായ അഞ്ച് അംഗ കമ്മീഷനാണ് സ്ഥാനമേറ്റത്. വയോജനരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായത്. സ്ഥാനമേറ്റ അഞ്ചു പേരും സാമൂഹ്യപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാല പരിചയം ഉള്ളവരാണ്.വയോജനങ്ങളെ നിരുപാധികം വലിച്ചെറിയുന്ന മനോഭാവമാണ് ഇന്ന് കൂടുതലെന്നുംവയോജനങ്ങളുടെ ജീവിതത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ കമ്മീഷന് സാധിക്കട്ടെയെന്നും കമ്മീഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഒട്ടനവധി പദ്ധതികള്‍ വയോജനങ്ങള്‍ക്കായി വിഭാവനം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.Also read – സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുംതിരുവനന്തപുരം ഗവ. സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് സ്ഥാനാരോഹണച്ചടങ്ങും കമ്മീഷന്‍ അംഗങ്ങള്‍ക്കുള്ള ആശംസാ സമ്മേളനവും നടന്നത്. മുന്‍ രാജ്യസഭാംഗമായ സോമപ്രസാദിനു പുറമെ, വയോജനക്ഷേമ പ്രവര്‍ത്തനങ്ങളിലെ നേതൃസ്വരമായി കാല്‍ നൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചു പോരുന്ന, സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി കൂടിയായ, അമരവിള രാമകൃഷ്ണന്‍, വനിതാ കമ്മീഷന്‍ അംഗമെന്ന നിലയിലും സാമൂഹ്യപ്രവര്‍ത്തകയെന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകള്‍ക്കുടമയായ ശ്രീമതി, ഇ എം രാധ, ഗ്രന്ഥകാരനും സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ കെ എന്‍ കെ നമ്പൂതിരി (കെ എന്‍ കൃഷ്ണന്‍ നമ്പൂതിരി, സര്‍വ്വാദരണീയനായ മുന്‍ കോളേജ് അധ്യാപകനും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് – എം ജി സര്‍വ്വകലാശാലകളിലെ സിന്‍ഡിക്കേറ്റ് അംഗം തുടങ്ങി നിരവധി നിലകളില്‍ മികച്ച പാരമ്പര്യമുള്ള പൊതുപ്രവര്‍ത്തകനായ പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് പ്രഥമ കേരള സംസ്ഥാന വയോജന കമ്മീഷന്‍ അംഗങ്ങളായി സ്ഥാനമേറ്റത്.The post രാജ്യ ചരിത്രത്തിലെ ആദ്യ വയോജന കമ്മീഷന് കേരളത്തില് സ്ഥാനമേറ്റു appeared first on Kairali News | Kairali News Live.