ഇത് ഒരൊന്നന്നര ഓണസമ്മാനം: കൊല്ലത്ത് ദിവസവും പോകുന്ന ആനവണ്ടിയുടെ ‘പാപ്പാന്മാർക്ക്’ ഓണക്കോടി സമ്മാനിച്ച് സ്ഥിരം യാത്രക്കാർ

Wait 5 sec.

തങ്ങളുടെ പ്രിയപ്പെട്ട കെഎസ്ആർടിസി ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും അവിസ്‌മരണീയ ഓണമുഹൂർത്തം സമ്മാനിച്ച് കൊല്ലം ചടയമംഗലത്തെ യാത്രക്കാർ. ചടയമംഗലം – കൊല്ലം സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ അവരുടെ സ്ഥിരം സാരഥികളായ കണ്ടക്ടർക്കും ഡ്രൈവർക്കും ഓണക്കോടിയും സമ്മാനങ്ങളും നൽകി ആദരിച്ചു. ആഘോഷ ദിവസത്തെ വരവേൽക്കാൻ ബസ് മനോഹരമായി അലങ്കരിക്കുകയും ചെയ്തു.ചടയമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലെ RAE 181 ഇരട്ടകുളം – കടയ്ക്കൽ -ചടയമംഗലം – കൊല്ലം സിവിൽസ്റ്റേഷൻ സർവീസ് ബസിലെ സ്ഥിരം യാത്രക്കാരാണ് അവരുടെ സ്ഥിരം സാരഥികളായ ജീവക്കാർക്ക് രണ്ട് ദിവസങ്ങളായിലായി ഓണക്കോടിയും സമ്മാനങ്ങളും നൽകി ആദരിച്ചത്. ALSO READ; ‘സെപ്റ്റംബർ 12,13 തീയതികളിൽ അർബൻ കോൺക്ലേവ് സംഘടിപ്പിക്കും’; മന്ത്രി എം ബി രാജേഷ്എല്ലാ ദിവസവും രാവിലെ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് സിവിൽസ്റ്റേഷൻ ഉൾപ്പടെ ജില്ലയുടെ വിവിധഭാഗങ്ങളിൽ ജോലിക്കും പഠന ആവശ്യത്തിനും പോകുന്ന നാൽപതിയഞ്ചോളം വരുന്ന സ്ഥിരം യാത്രക്കാരാണ് ഈ ബസ് പ്രയോജനപ്പെടുത്തുന്നത്. അവരുടെ കൂട്ടായ്മ എല്ലാദിവസവും അവരെ കൃത്യമായി എത്തേണ്ട സ്ഥലങ്ങളിൽ എത്തിക്കുന്ന 2 ഡ്യൂട്ടി കളിലായി വരുന്ന നാല് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകിയും ബസ് അലങ്കരിച്ചും വ്യത്യസ്തമായ ഒരു ഓണാഘോഷം നടത്തുകയായിരുന്നു.ഇങ്ങനെ വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കുമ്പോഴും ഈ യാത്രക്കാരുടെ ന്യായമായ ഒരു ആവശ്യത്തിന് കെഎസ്ആർടിസി അധികാരികൾ ഇപ്പോഴും പരിഗണന നൽകാത്തത് സങ്കടകരവുമാണ്. ഇങ്ങനെ രാവിലെ പോകുന്ന സ്ഥിരം യാത്രക്കാർ ഉൾപ്പടെ ഉള്ളവരെ 10 മണിയോടെ കൊല്ലം സിവിൽസ്റ്റേഷനിൽ എത്തിച്ചാൽ തിരികെ പാരിപ്പള്ളി, പള്ളിക്കൽ, പോരേടം, ചടയമംഗലം, വെള്ളറവാട്ടം വഴി കടയ്ക്കലേക്ക് ബസ് ഇല്ല എന്നതാണ് പ്രശ്നം. വൈകുന്നേരങ്ങളിൽ ഇവർ മൂന്നോ നാലോ ബസ് കയറി തിരികെ വരേണ്ട അവസ്ഥയാണ്. ഇതിനൊരു പരിഹാരം എന്നോണം വൈകിട്ടും രാവിലത്തെ പോലെ സമാനമായ സർവീസ് എന്നത് കെഎസ്ആർടിസി അധികാരികൾ നടപ്പാക്കാണമെന്ന ന്യായമായ ആവശ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്The post ഇത് ഒരൊന്നന്നര ഓണസമ്മാനം: കൊല്ലത്ത് ദിവസവും പോകുന്ന ആനവണ്ടിയുടെ ‘പാപ്പാന്മാർക്ക്’ ഓണക്കോടി സമ്മാനിച്ച് സ്ഥിരം യാത്രക്കാർ appeared first on Kairali News | Kairali News Live.