സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യൽ ഓഫർ

Wait 5 sec.

സെപ്റ്റംബർ 3, 4 തീയതികളിൽ സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്നും 1,500 രൂപയോ അതിൽ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ സ്‌പെഷ്യൽ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. റേഷന്‍ കാര്‍ഡൊന്നിന് എട്ട് കിലോ അരിയാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. കാര്‍ഡൊന്നിന് 20 കിലോ പച്ചരി / പുഴുക്കലരി 25 രൂപ നിരക്കില്‍ അധിക അരിയായും ലഭ്യമാക്കും.Also read: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുംഅതേസമയം,ഓണനാളിന്റെ വരവറിയിച്ച്‌ സംസ്ഥാനത്ത് ഉടനീളം കർഷക ചന്തകൾ ഒരുക്കി കാർഷിക വകുപ്പ്. 2000 ത്തോളം കർഷക ചന്തകളാണ് സംസ്ഥാനത്ത് ഒരുങ്ങിയിരിക്കുന്നത്. ചന്തകളുടെ ഉദ്‌ഘാടനം കൃഷി മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്തു. ഓണക്കാലം വിഷരഹിത ഭക്ഷണക്കാലമാകണമെന്നും, ആരോഗ്യ കേരളത്തിലേക്കുള്ള പുത്തൻ ചുവടുവെപ്പാകണമെന്നും കൃഷി മന്ത്രി പറഞ്ഞു.കർഷകരിൽ നിന്നും നേരിട്ട് ഉപഭോക്താവിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് ഓണസമൃധി 2025 എന്ന പേരിൽ കൃഷിവകുപ്പ് കർഷകചന്തകൾ സംഘടിപ്പിക്കുന്നത്. കൃഷിഭവനുകൾ,വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ , ഹോർട്ടികോർപ് എന്നിവ കേന്ദ്രീകരിച്ച്‌ സംസ്ഥാനത്ത് ഉടനീളം 2,000 ത്തോളം കർഷകചന്തകളാണ് ഒരുക്കിയിട്ടുള്ളത്.The post സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യൽ ഓഫർ appeared first on Kairali News | Kairali News Live.