ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോാള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനാകാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫില്‍ ഇക്കാര്യത്തില്‍ കടുത്ത ഭിന്നതയും ആശയക്കുഴപ്പവും തുടരുകയാണ്. ബഹിഷ്കരിക്കില്ലെന്നും സഹകരിക്കില്ലെന്നും പരസ്പര വിരുദ്ധമായ മറുപടി നല്‍കിയാണ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.Also read – പാലക്കാട് സ്കൂളിലെ സ്ഫോടനം; കല്ലേക്കാട് വീട്ടില്‍ പൊലീസ് പരിശോധന : ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തികഴിഞ്ഞദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതായാണ് റിപോര്‍ട്ട്. ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ജനങ്ങളില്‍ എതിര്‍പ്പ് ഉണ്ടാക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ വിഷയത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ യുഡിഎഫ് യോഗത്തിന് ആയില്ല. ഇതേ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം സതീശന്റെ പ്രതികരണത്തില്‍ വ്യക്തമാണ്.അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ പ്രതിപക്ഷനേതാവിന്റെ മലക്കം മറച്ചില്‍. ‘ആ കേസ് ക്ലോസ്ഡ് എന്നു പറഞ്ഞ വി ഡി സതീശന്‍ വ്യക്തമായ സമയത്ത് വ്യക്തമായ തീരുമാനം എടുക്കുമെന്നു മാത്രം മറുപടി പറഞ്ഞു.The post ആഗോള അയ്യപ്പ സംഗമത്തില് യുഡിഎഫ് പങ്കെടുക്കില്ല; ചോദ്യങ്ങള്ക്ക് മലക്കം മറിഞ്ഞ് വി ഡി സതീശന് appeared first on Kairali News | Kairali News Live.