കേരളം തുറന്നിടുന്ന അവസരങ്ങൾ യുവ തലമുറ പ്രയോജനപ്പെടുത്തണം: അഡ്വ കെ പി ശ്രീജിത്ത്

Wait 5 sec.

കണ്ണൂർ കാലങ്ങളായി കേരളത്തിന്റെ അധികാര കേന്ദ്രമാണെന്നും നിരവധി മികച്ച നേതാക്കൾക്ക് ജന്മം നൽകിയ നാടാണെന്നും അഡ്വ. കെ പി ശ്രീജിത്ത്. കേരളം തുറന്നിടുന്ന അവസരങ്ങൾ യുവ തലമുറ പ്രയോജനപ്പെടുത്തണമെന്നും ടൂറിസം മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുള്ള ഇന്ത്യ ലോ സ്ഥാപക ഡയറക്ടർ പറഞ്ഞു. മുംബൈയിൽ കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ കാലങ്ങളായി കേരളത്തിന്റെ അധികാര കേന്ദ്രമാണെന്ന് അഡ്വ കെ പി ശ്രീജിത്ത് പറഞ്ഞു. മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ഡോംബിവ്‌ലി കണ്ണൂർ ഫ്രണ്ട്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യ ലോ എൽ എൽ പി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ കെ പി ശ്രീജിത്ത് മുഖ്യാതിഥിയായിരുന്നു.ALSO READ: രാഹുലിനെതിരെ നടപടിയെടുക്കാത്തതിലും വി കെ ശ്രീകണ്ഠൻ്റെ അവഗണനയിലും പ്രതിഷേധം; പാലക്കാട് ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ രാജിവെച്ചുകണ്ണൂർ കാലങ്ങളായി കേരളത്തിന്റെ അധികാര കേന്ദ്രമാണെന്നും വിവിധ പാർട്ടിക്കാരുടെ നിരവധി മികച്ച നേതാക്കൾക്ക് ജന്മം നൽകിയ നാടാണെന്നും അഡ്വ. കെ പി ശ്രീജിത്ത്. കേരളം തുറന്നിടുന്ന അവസരങ്ങൾ യുവ തലമുറ പുതിയ സംരംഭങ്ങൾ തുടങ്ങാനായി പ്രയോജനപ്പെടുത്തണമെന്നും കേരളത്തിൽ ടൂറിസം മേഖലയിൽ നിരവധി നിക്ഷേപങ്ങൾ നടത്തിയിട്ടുള്ള ഇന്ത്യ ലോ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശ്രീജിത്ത് പറഞ്ഞു. മുംബൈയിൽ കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് അംഗങ്ങൾ ചേർന്നവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറിഅജിത് ശങ്കരൻ ചിട്ടപ്പെടുത്തിയ നാടൻ ശീലുകൾക്ക് ചുവടുകൾ വച്ചാണ് ഡോംബിവ്‌ലിയിലെ ചങ്ങാതിക്കൂട്ടം ഓണാഘോഷത്തെ ആവേശത്തിലാക്കിയത്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.The post കേരളം തുറന്നിടുന്ന അവസരങ്ങൾ യുവ തലമുറ പ്രയോജനപ്പെടുത്തണം: അഡ്വ കെ പി ശ്രീജിത്ത് appeared first on Kairali News | Kairali News Live.