മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ഐസിഎഫ് ബഹ്റൈന്‍ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന മദ്ഹു റസൂല്‍ സമ്മേളനങ്ങള്‍ക്ക് നാളെ (വ്യാഴം) തുടക്കമാവും. ‘തിരുവസന്തം-1500’ എന്ന ശീര്‍ഷകത്തില്‍ ബഹ്റൈനിലെ 11 കേന്ദ്രങ്ങളിലാണ് വിപുലമായ സമ്മേളനങ്ങള്‍ നടക്കുന്നത്.രാവിലെ 11 മണിക്ക് സല്‍മാബാദ് ഹിലാല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മീലാദ് സമ്മേളത്തില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തും. ഇസാ ടൗണ്‍ റീജിയന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനം ജിദാലി ടൗണ്‍ മസ്ജിദില്‍ രാത്രി ഒമ്പതിന് ആരംഭിക്കും.മനാമ റീജിയന്‍ മദ്ഹു റസൂല്‍ സമ്മേളനം സെപ്റ്റംബര്‍ 5 വെള്ളി രാത്രി 8 മണിക്ക് മനാമ കെഎംസിസി ഓഡിറ്റോറിയത്തിലും ഉമ്മുല്‍ ഹസം സമ്മേളനം ശനിയാഴച രാത്രി ബാങ്കോക്ക് ഓഡിറ്റോറിയത്തിലും നടക്കും. അറബി പ്രമുഖരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും മുഖ്യാതിഥികളായി പങ്കെടുക്കും.ഞായറാഴ്ച വൈകീട്ട് ആറിന് മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് സുന്നി സെന്ററിലും സെപ്റ്റംബര്‍ ഏഴ് തിങ്കള്‍ വൈകീട്ട് ഗുദൈബിയ റീജിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കന്നട ഭവന്‍ ഓഡിറ്റോറിയത്തിലുമാണ് സമ്മേളനം. സെപ്റ്റംബര്‍ 9 ചൊവ്വ സിത്രയിലും സെപ്റ്റംബര്‍ 11 വ്യാഴം രാത്രി 8.30 ന് മുഹറഖ് സയാനി ഓഡിറ്റോറിയത്തിലും സമ്മേളനങ്ങള്‍ നടക്കും.വെള്ളിയാഴ്ച ഉച്ചക്ക് ബുദയ, റിഫ എന്നിവിടങ്ങളിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. ഐസിഎഫ് റിഫ റീജിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് 7 മണിക്ക് സനദ് ബാബാ സിറ്റി ഹാളില്‍ നടക്കുന്ന മീലാദ് സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍മാരും നേതാക്കളും സംബന്ധിക്കും. സെപ്റ്റംബര്‍ 13 ശനിയാഴ്ച ഹമദ് ടൗണ്‍ ഫാത്തിമ ഷാക്കിര്‍ ഹാളില്‍ സമ്മേളനങ്ങള്‍ക്ക് സമാപനമാവുംസെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സ്നേഹ സംഗമം, മീലാദ് ഫെസ്റ്റ്, മൊബൈല്‍ മൗലിദ്, മദീന ഗാലറി, മാസ്റ്റര്‍ മൈന്റ്, ഡെയ്ലി ക്വിസ്സ്, മിഡ്നൈറ്റ് ബ്ലും എന്നിവ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്നും ഐസിഎഫ് ബഹ്റൈന്‍ നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു. The post ഐസിഎഫ് മീലാദ് കാമ്പയിന്; മദ്ഹു റസൂല് സമ്മേളനങ്ങള്ക്ക് നാളെ തുടക്കം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.