കൊല്ലം: മങ്ങാട് സര്‍ക്കാര്‍ ഹൈസ്കൂളിലെ കുട്ടികളുടെ ഓണാഘോഷം ഇത്തവണ വ്യത്യസ്തമാണ്. കുട്ടിക്കുരുന്നുകളുടെ ഓണാഘോഷം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ വീട്ടിലായിരുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കുട്ടികളാണ് മന്ത്രിയുടെ വീട്ടിലെത്തിയത്.ALSO READ:‘പണ്ട് നിയമസഭയ്ക്ക് മുന്നിൽ ഫോട്ടോ എടുക്കാൻ വരുമ്പോൾ പൊലീസ് ഓടിച്ചു വിടുമായിരുന്നു, ഇന്ന് ഞാൻ സ്റ്റേറ്റ് കാറിൽ പൊലീസ് അകമ്പടിയോടെ വന്ന് മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചു’; ബേസിൽ ജോസഫ്പട്ടുപാവാടയും മുല്ലപ്പൂവും ചൂടി സുന്ദരികളായി കേരളീയ വേഷത്തിലായിരുന്നു അവര്‍ മന്ത്രിയുടെ വീട്ടിലെത്തിയത്. അവര്‍ക്കൊപ്പം മന്ത്രിയും കേരളീയ വേഷമണിഞ്ഞെത്തി. സ്റ്റുഡന്റ് കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ അര്‍ച്ചന, സൂസന്‍ ജോര്‍ജ്, ട്രെയിനിംഗ് ഓഫീസര്‍ ജെ.പി. ഷിബു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി ഷൈന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മില്‍മയുടെ മധുരപലഹാരങ്ങളും പാലടപ്പായസവും നല്‍കിയാണ് മന്ത്രി കുട്ടികളെ യാത്രയാക്കിയത്.The post മന്ത്രി ജെ ചിഞ്ചുറാണിക്കൊപ്പം ഓണം ആഘോഷിച്ച് കുട്ടിപ്പൊലീസുകാര്; മധുരം കഴിച്ച് മടക്കം appeared first on Kairali News | Kairali News Live.