യുവതിയുടെ വയറ്റിൽനിന്ന് പെറുക്കിയെടുത്തത് 222 കല്ലുകൾ. പത്തനംതിട്ട സ്വദേശിയായ നാല്പതുകാരി വീട്ടമ്മയുടെ പിത്താശയത്തിൽ നിന്നാണ് 222 കല്ലുകൾ പെറുക്കിയത്. ഇത്രയും കല്ലുകൾ പിത്താശയത്തിൽ കാണുന്നത് അപൂർവ്വമാണ്. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ലാപ്രോസ്കോപ്പി ശസ്ത്രക്രിയയിലൂടെ ആയിരുന്നു കല്ലെടുത്തത്. ഒരു വർഷത്തോളമായി കടുത്ത വയറുവേദന അനുഭവിച്ചിരുന്നു. അടൂരിലെ പരിശോധനയിലാണ് പിത്താശയത്തിലെ കല്ല് കണ്ടത്. ഡോ മാത്യൂസ് ജോണിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.ഒരു വർഷമായി വയറുവേദന അനുഭവപ്പെട്ടിരുന്ന വീട്ടമ്മ ഒരു മാസത്തിനു മുമ്പാണ് ലൈഫ് ലൈനിൽ കൺസൾട്ടേഷന് എത്തിയത്. ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നുനടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്. വളരെ അപൂർവമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുന്നതെന്ന് ഡോ. മാത്യൂസ് ജോൺ പറഞ്ഞു. ഡോ. അജോ അച്ചൻകുഞ്ഞ്, ഡോ. ഷീജാ പി. വർഗീസ്, ഡോ. പി.എൻ. പ്യാരി, ഡോ. ഷഹനാ ഷാജി, ഡോ. കെ.എസ്. ലക്ഷ്മിഭായി, നഴ്സ് ജ്യോതി രാജൻ, ടെക്‌നീഷ്യന്മാരായ ഷിനു ഷാജി, വൈഷ്ണവി, ഷിജിൻ സാമുവേൽ എന്നിവരും ശസ്ത്രക്രിയയിൽ സഹായിച്ചു.