മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മഹാരാജ യശ്വന്ത്റാവു ആശുപത്രിയില്‍ എലിയുടെ കടിയേറ്റ രണ്ടാം നവജാത ശിശു കൂടി മരിച്ചു. ഇന്ന് ഉച്ചക്ക് ശേഷമാണ് രണ്ടാമത്തെ ശിശു മരിച്ചത്. കഴിഞ്ഞ ദിവസം ഒരു ശിശു മരിച്ചിരുന്നു.മെച്ചപ്പെട്ട ചികിത്സ തേടിയാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ശിശുക്കളുടെ കുടുംബം എത്തിയത്. എന്നാല്‍, ഇവര്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെടുകയായിരുന്നു. അതേസമയം, എലിയുടെ കടിയേറ്റല്ല ശിശുക്കളുടെ മരണമെന്ന നിലപാടിലാണ് ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍.Read Also: ഹെല്‍മെറ്റില്ലാത്തതിനാല്‍ പെട്രോൾ നൽകാൻ വിസമ്മതിച്ചു; ജീവനക്കാരനെ ബൈക്കിലെത്തിയവര്‍ വെടിവെച്ചുജന്മനായുള്ള സങ്കീര്‍ണതകള്‍ കാരണം മരിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ശിശുക്കളുടെ ശരീരത്തില്‍ എലി കടിച്ചതിന്റെ അടയാളങ്ങളുണ്ടായിരുന്നു. എന്‍ ഐ സി യുവില്‍ വെച്ചാണ് കുഞ്ഞുങ്ങളെ എലി കടിച്ചത്. ഇവിടെ ദിവസങ്ങളായി വന്‍തോതില്‍ എലി ശല്യമുള്ളതായി ജീവനക്കാര്‍ പറഞ്ഞു. ആശുപത്രി അധികൃതരുടെ അവഗണനക്കും പിടിപ്പുകേടിനും തെളിവാണിത്. ഈ ആശുപത്രിയില്‍ മാത്രമല്ല, സമീപത്തെ നെഹ്റു ചില്‍ഡ്രണ്‍സ് ഹോസ്പിറ്റല്‍, ക്യാന്‍സര്‍ ഹോസ്പിറ്റല്‍, ടി ബി സെന്റര്‍ എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ എലിശല്യമുണ്ട്.The post മധ്യപ്രദേശിലെ ഗവ. ആശുപത്രിയില് എലിയുടെ കടിയേറ്റ രണ്ടാം നവജാത ശിശുവും മരിച്ചു appeared first on Kairali News | Kairali News Live.