നിലമ്പൂര്‍: മലപ്പുറം ജില്ലക്ക് അനുവദിച്ച പുതിയ കെ.എസ്.ആര്‍.ടി.സി ബസ് നിലമ്പൂര്‍ സബ് ഡിപ്പോയില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ആധ്യക്ഷം വഹിച്ചു.പുതിയ ബസ് നിലവില്‍ സര്‍വീസ് നടത്തുന്ന നിലമ്പൂര്‍- കാഞ്ഞിരപ്പള്ളി റൂട്ടിലാണ് ഓടുക. രാവിലെ 6ന് നിലമ്പൂര്‍ ഡിപ്പോയില്‍ നിന്നും ആരംഭിച്ച് കാളികാവ്, കരുവാരക്കുണ്ട്, പെരിന്തല്‍മണ്ണ, തൃശൂര്‍, പാല, ഈരാറ്റുപേട്ട വഴി കാഞ്ഞിരപ്പള്ളിയില്‍ 2.15ന് എത്തും. വൈകുന്നേരം 3.45ന് നിലമ്പൂരിലേക്ക് തിരിക്കും.ഡി.ടി.ഒ ജോഷി ജോണ്‍, കൗണ്‍സിലര്‍മാരായ സ്ക്കറിയ കിനാംതോപ്പില്‍, ഗോപാലകൃഷ്ണന്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ടി. റിനില്‍രാജ്, സൂപ്രണ്ട് ടി. അനിത, ഷംസു വേട്ടേക്കോടന്‍, പി. അഷ്റഫ്, ടി. ജമാലുദ്ദീന്‍ പ്രസംഗിച്ചു.വയനാട് പുനരധിവാസത്തിന് ലീഗിന്റെ രണ്ടാം തറക്കല്ലിടലിനെതിരെ ജലീലിന്റെ വിമര്‍ശനം