മലപ്പുറം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ഭവനപദ്ധതിക്കായി മുസ്ലിം ലീഗ് ഇത് രണ്ടാം തവണയാണ് ശിലാസ്ഥാപനം നടത്തുന്നതെന്ന് പരിഹസിച്ച് കെ ടി ജലീല്‍ എംഎല്‍എ. 105 വീടുകളുടെ നിര്‍മ്മാണം തീരുമ്പോഴേക്ക് ഇനി എത്ര തറക്കല്ലിടല്‍ നാടകമാണാവോ കാണേണ്ടി വരികയെന്നും അദ്ദേഹം ചോദിച്ചു.105 വീടുകള്‍ക്ക് നിര്‍മ്മാണാനുമതി കിട്ടി എന്നാണ് ലീഗ് നേതൃത്വത്തിന്റെ അവകാശവാദം. ആ പെര്‍മിറ്റുകളുടെ കോപ്പികള്‍ വയനാട്ടിലെ പത്രക്കാരെയെങ്കിലും ഒന്നു കാണിച്ചാല്‍ നന്നാകുമെന്നും കെ ടി ജലീല്‍ പറഞ്ഞു. നാട്ടുനടപ്പില്‍ ഭൂമി വാങ്ങിയിരുന്നെങ്കില്‍ എട്ട് കോടി രൂപയെങ്കിലും ലാഭിക്കാമായിരുന്നു. 13 കോടിയിലധികമാണ് ഭൂമി വാങ്ങാന്‍ മാത്രം ലീഗ് പൊടിച്ചതെന്ന് ഓര്‍ക്കണം. ഈ പതിനൊന്ന് ഏക്കറില്‍ ഒന്നര ഏക്കര്‍ മാത്രമാണ് നിര്‍മ്മാണ അനുമതിയുള്ള ഭൂമിയെന്നാണ് ജനസംസാരം. ബാക്കി ഒന്‍പതര ഏക്കര്‍ തോട്ടഭൂമിയാണത്രെയെന്നും കെ ടി ജലീല്‍ പറഞ്ഞു.ലീഗിന്റെ ഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തിന് വേണ്ടി നടത്തിയ പിരിവില്‍ ഒരളവോളമെങ്കിലും ചെലവഴിക്കപ്പെട്ടത് യഥാസമയം താനടക്കമുള്ളവര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ തുടര്‍ന്നാണെന്നും കെ ടി ജലീല്‍ പറഞ്ഞു.ഏപ്രില്‍ 9നാണ് മുസ്ലിം ലീഗ് പദ്ധതിക്കായി ആദ്യം തറക്കല്ലിട്ടത്. പിന്നീട് ഈ മാസം ഒന്നാം തിയതിയും പദ്ധതിക്ക് തറക്കല്ലിട്ടതാണ് ജലീലിന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്.ലൈഫ് ഭവനപദ്ധതിയില്‍ പുതിയ മാതൃക തീര്‍ത്ത് വഴിക്കടവ് പഞ്ചായത്ത്, അലക്കല്‍ നഗറില്‍ 10 വീടുകള്‍ കൈമാറിമേപ്പാടി പഞ്ചായത്തില്‍ തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍-മേപ്പാടി പ്രധാന റോഡിനോട് ചേര്‍ന്നാണ് സ്ഥലം ഏറ്റെടുത്തത്. 8 സെന്റില്‍ ആയിരം സ്ക്വയര്‍ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിര്‍മ്മിക്കുന്നത്. ഇരുനില വീടുകള്‍ നിര്‍മ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്. എട്ട് മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തി.