മലപ്പുറം: പതിവ് തെറ്റിക്കാതെ ഓണക്കാഴ്ച്ചകളുമായി തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിയുടെ പ്രതിനിധികള്‍ ഓണാശംസകളുമായി ഇത്തവണയും പാണക്കാട് സാദിഖലി തങ്ങളെ കാണാനെത്തി. പാണക്കാട് കുടുംബത്തിന്റെയും മലപ്പുറത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാഹരണമാണ് ഓണക്കാലത്തെ ഇവരുടെ സന്ദര്‍ശനം.ഓണക്കോടിയും ശര്‍ക്കരവരട്ടിയും പായസവും വൃക്ഷത്തൈകളും ഉണ്ണിയപ്പവുമായി തന്ത്രി അയച്ച സംഘം ഇത്തവണയും ഓണത്തലേന്ന് പാണക്കാട്ടെത്തി ഓണസന്ദേശം കൈമാറി. കഴിഞ്ഞതവണ സമാധാനത്തിന്റെ ഒലിവുമരം ആയിരുന്നു തന്ത്രി കൊടുത്തയച്ചതെങ്കില്‍ ഇത്തവണ സന്തോഷദായകമായ ചന്ദന തൈയ്യാണ്. കേരളത്തിന്റെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന് തങ്ങള്‍ വഹിച്ച പങ്കിനെ കുറിച്ച് തന്ത്രിയുടെ ആശംസാ സന്ദേശത്തില്‍ പ്രത്യേകം പ്രകീര്‍ത്തിക്കുന്നുണ്ട്.തെക്കിനിയേടത്ത് തരണനല്ലൂര്‍ തന്ത്രി കുടുംബാംഗമായ ഉണ്ണി നമ്പൂതിരിക്ക് കേരളത്തില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ താന്ത്രികാവകാശമുണ്ട്. നാടെങ്ങും മാനവ സൗഹൃദത്തിന്റെ പുതുചരിത്രം നെയ്തെടുക്കാന്‍ അദ്ദേഹത്തിന്റെ താന്ത്രിക നേതൃത്വത്തിന് കഴിഞ്ഞിരുന്നു.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്ത്രിയുടെ നേതൃത്വത്തില്‍നടന്ന ക്ഷേത്ര നവീകരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും പാണക്കാട് കുടുംബവും പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുള്‍ വഹാബ്, കെ.പി. സുലൈമാന്‍ ഹാജി, കൈരളി ടിവി ഡയറക്ടര്‍ വി.കെ.എം. അഷ്റഫ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പിന്തുണ നല്‍കിയിരുന്നു. ക്ഷേത്ര നവീകരണ ചടങ്ങുകളില്‍ തന്ത്രിക്കൊപ്പം തങ്ങള്‍ ഉള്‍പ്പെടെയുള്ള ആത്മീയ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.വയനാട് പുനരധിവാസത്തിന് ലീഗിന്റെ രണ്ടാം തറക്കല്ലിടലിനെതിരെ ജലീലിന്റെ വിമര്‍ശനംശിവദാസന്‍ കിഴക്കേ പാട്ട്, ശശിരാജന്‍ പനയങ്ങാട്, ഗോപിനാഥന്‍ മാസ്റ്റര്‍, ചന്ദ്രന്‍ പുല്ലുത്തൊടി എന്നിവരാണ് തന്ത്രിയുടെ പ്രതിനിധികളായി ഓണസമ്മാനവുമായി പാണക്കാട് എത്തിയത്