37 വര്‍ഷത്തിനിടയിലെ വലിയ പ്രളയ ദുരന്തത്തില്‍ പഞ്ചാബ്; 37 മരണം, ഒന്നൊഴിയാതെ എല്ലാ ജില്ലകളെയും ബാധിച്ചു

Wait 5 sec.

1988-ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതത്തിൽ പഞ്ചാബ്. ഇടവേളക്ക് ശേഷം വീണ്ടും ശക്തമായ മഴ പെയ്തതോടെ വെള്ളപ്പൊക്ക സ്ഥിതി കൂടുതല്‍ വഷളായി. സംസ്ഥാനത്തെ 23 ജില്ലകളിലും വെള്ളപ്പൊക്കം നാശം വിതച്ചു. ഇതുവരെ 37 പേര്‍ മരിച്ചു.ഹിമാചല്‍ പ്രദേശിലെയും ജമ്മു കശ്മീരിലെയും വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് സത്ലജ്, ബിയാസ്, രവി നദികള്‍ കരകവിഞ്ഞൊഴുകുന്നതാണ് കാരണം. മാത്രമല്ല, മഴയെ തുടർന്ന് രൂപപ്പെടുന്ന അരുവികളുമുള്ളതിനാലാണ് പഞ്ചാബ് വന്‍ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുന്നത്. ഗുര്‍ദാസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍കാ, കപൂര്‍ത്തല, തരണ്‍ തരണ്‍, ഫിറോസ്പൂര്‍, ഹോഷിയാര്‍പൂര്‍, അമൃത്സര്‍ ജില്ലകളിലെ ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചത്.Read Also: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; യമുനാ നദിയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, പോളിടെക്‌നിക് സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബര്‍ ഏഴ് വരെ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനാണിത്.The post 37 വര്‍ഷത്തിനിടയിലെ വലിയ പ്രളയ ദുരന്തത്തില്‍ പഞ്ചാബ്; 37 മരണം, ഒന്നൊഴിയാതെ എല്ലാ ജില്ലകളെയും ബാധിച്ചു appeared first on Kairali News | Kairali News Live.