ജി എസ് ടി ഇരട്ട സ്ലാബിന് അംഗീകാരം നൽകിയതായി സൂചന. നിലവിലുള്ള നാല് നികുതി ഘടനയെ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ചുരുക്കാൻ ലക്ഷ്യമിടുന്നതാണ് ‘പുതുതലമുറ’ ജിഎസ്ടി പരിഷ്കരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം. 12%, 28% സ്ലാബുകൾ ഒഴിവാക്കും. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിലയിലും കുറവുണ്ടാകും. ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ആശങ്ക കൗൺസിൽ അംഗീകരിച്ചില്ലെന്നും സൂചനയുണ്ട്.പരിഷ്കരണം നടപ്പിലായാൽ നെയ്യ്, നട്‌സ്, കുടിവെള്ളം (20 ലിറ്റർ ക്യാനുകൾ), ഗ്യാസ് ഇല്ലാത്ത പാനീയങ്ങൾ, പലഹാരങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ നിലവിൽ 12% നികുതിയുള്ള 99 ശതമാനത്തിലധികം സാധനങ്ങളും 5% വിഭാഗത്തിലേക്ക് മാറും. പെൻസിലുകൾ, സൈക്കിളുകൾ, കുടകൾ, ഹെയർപിന്നുകൾ തുടങ്ങിയ സാധാരണ ഗാർഹിക ഉൽപ്പന്നങ്ങളുടെ നികുതിയും 5% ആയി കുറഞ്ഞേക്കാം. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 28% നികുതിയുള്ള ടെലിവിഷനുകൾ, വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ 18% സ്ലാബിന് കീഴിൽ വരും.ALSO READ: ‘മാറ്റം നമ്മളിൽ നിന്ന് തുടങ്ങണം, മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ ഒരുമിച്ച് മുന്നേറാം’; മാലിന്യനിർമാർജന യജ്ഞത്തിന് സംഗീതം കൊണ്ട് പിന്തുണയേകി എംജി ശ്രീകുമാർഅതേസമയം. ഒട്ടുമിക്ക സാധനങ്ങൾക്കും നികുതി കുറയ്ക്കാൻ ഒരുങ്ങുമ്പോൾ, ആഡംബര വസ്തുക്കൾക്ക് 40% എന്ന പ്രത്യേക സ്ലാബ് ഏർപ്പെടുത്താനാണ് ഉദ്ദേശ്യം. നിലവിൽ 28% ജിഎസ്ടിയും കോമ്പൻസേഷൻ സെസ്സും ഈടാക്കുന്ന ഉയർന്ന വിലയുള്ള കാറുകൾ, എസ്‌യുവികൾ, മറ്റ് പ്രീമിയം വാഹനങ്ങൾ എന്നിവ ഈ പുതിയ വിഭാഗത്തിലേക്ക് മാറാൻ സാധ്യതയുണ്ട്. പുകയില ഉൽപ്പന്നങ്ങൾ, പാൻ മസാല, സിഗരറ്റ് എന്നിവയും ഈ സ്ലാബിന് കീഴിൽ വന്നേക്കും.The post ജി എസ് ടി ഇരട്ട സ്ലാബിന് അംഗീകാരം നൽകിയതായി സൂചന; ഔദ്യോഗിക പ്രഖ്യാപനം നാളെ ? appeared first on Kairali News | Kairali News Live.