ചാറ്റ് ജിപിടിയെ ഇനി മുതല്‍ രക്ഷകര്‍ത്താവിന് നിയന്ത്രിക്കാം: നടപടി കൗമാരക്കാരൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ

Wait 5 sec.

ഫ്രാൻസ്: ചാറ്റ് ജിപിടിയിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ (Parental Controls) ഉള്‍പ്പെടുത്തുമെന്ന് ഓപ്പണ്‍ എഐ. കൗമാരക്കാരനായ മകനെ ആത്മഹത്യ ചെയ്യാൻ ചാറ്റ് ജിപിടി പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് അമേരിക്കൻ ദമ്പതികൾ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഓപ്പണ്‍ എഐ ഈ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഒരുമാസത്തിനകം ചാറ്റ് ജിപിടിയിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾക്കുള്ള സംവിധാനം നിലവിൽ വരും. ​രക്ഷിതാക്കൾക്ക് കൗമാരക്കാരുടെ അക്കൗണ്ടുകൾ തങ്ങളുടേതുമായി ലിങ്ക് ചെയ്യാനും പ്രായത്തിനനുസരിച്ച് അവരോട് ചാറ്റ് ജിപിടി മോഡലുകൾ എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാനും കഴിയും. കുട്ടികൾ മാനസിക സമ്മർദ്ദം നേരിടുകയാണെന്ന് കണ്ടെത്തിയാൽ രക്ഷിതാക്കൾക്ക് അറിയിപ്പ് ലഭിക്കും.’ ഓപ്പൺ എഐ ബ്ളോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി.ആത്മഹത്യ ചെയ്ത തങ്ങളുടെ മകൻ ആദവുമായി ചാറ്റ് ജിപിടി ആഴത്തില്‍ സംഭാഷണം നടത്തുകയും മാസങ്ങളോളം സംവദിച്ചിരുന്നുവെന്നും മാതാപിതാക്കള്‍ കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. ALSO READ: പാസ്‍വേഡ് ഒക്കെ പെട്ടെന്ന് മാറ്റിക്കോളൂ.. പണി വരുന്നുണ്ട്..; ജിമെയിൽ ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശവുമായി ഗൂഗിൾ2025 ഏപ്രിൽ 11ന് ആദം ജീവനൊടുക്കുന്നതിന് മുൻപ് നടന്ന അവസാന സംഭാഷണത്തിൽ, 16 വയസ്സുകാരനായ ആദത്തെ മാതാപിതാക്കളിൽ നിന്ന് വോഡ്ക മോഷ്ടിക്കാൻ ചാറ്റ് ജിപിടി സഹായിച്ചു. തൂങ്ങിമരിക്കാൻ ലക്ഷ്യമിട്ട് ആദം തയ്യാറാക്കിയ കുരുക്കിന് ഒരാളുടെ കനം താങ്ങാനാവുമോ എന്നതടക്കം സാ​ങ്കേതിക വിവരങ്ങൾ നൽകിയെന്നും മാതാപിതാക്കൾ പരാതിയിൽ ആരോപിക്കുന്നു.The post ചാറ്റ് ജിപിടിയെ ഇനി മുതല്‍ രക്ഷകര്‍ത്താവിന് നിയന്ത്രിക്കാം: നടപടി കൗമാരക്കാരൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ appeared first on Kairali News | Kairali News Live.