സുഹൃത്തിന്റെ വീട്ടിൽ വെച്ച് ജോലിക്കിടെ ഇലക്ട്രിക് ഷോക്കേറ്റു; കാർപെന്റർ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

Wait 5 sec.

ജോലിക്കിടെ ഇലക്ട്രിക് ഷോക്കേറ്റ് കാർപെന്റർ തൊഴിലാളി മരിച്ചു. വർക്കല കാപ്പിൽ പടിഞ്ഞാറ്റത്ത് വീട്ടിൽ വിഷ്ണുവാണ് (35) മരിച്ചത്. സുഹൃത്തിന്റെ വീട്ടിൽ ഓണാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന നിർമാണ ജോലികൾ പൂർത്തിയാക്കുന്നതിനായി രാത്രിയിലും കാർപെന്ററി പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു.ഇന്നലെ രാത്രി 11.30-ഓടെയാണ് അപകടം സംഭവിച്ചത്. ജോലിക്കിടെ ഡ്രില്ലിംഗ് മെഷീനിൽ നിന്നുണ്ടായ വൈദ്യുതി ഷോക്കേറ്റ് വിഷ്ണു കുഴഞ്ഞു വീണു. സഹപ്രവർത്തകർ ഉടൻ പരവൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ ജീവൻ നഷ്ടപ്പെട്ടിരുന്നു.ALSO READ: അപ്പോൾ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല; ചർച്ചയായി ഷാഫി – മാങ്കൂട്ടത്തിലിനെ വിമർശിക്കുന്ന മുൻ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പ‍ഴയ ഫേസ്ബുക്ക് പോസ്റ്റ്അയിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു.ENGLISH SUMMARY: A tragic incident occurred when a carpenter suffered a fatal electric shock while working at his friend’s house. The shocking accident highlights workplace safety concerns.The post സുഹൃത്തിന്റെ വീട്ടിൽ വെച്ച് ജോലിക്കിടെ ഇലക്ട്രിക് ഷോക്കേറ്റു; കാർപെന്റർ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.