ഓൺലൈൻ ഗെയിമിംഗ് ബില്ല്; തിരിച്ചടി നേരിട്ട് എംപിഎല്‍, 60 ശതമാനം ജീവനക്കാരെ പിരിച്ചു വിടും

Wait 5 sec.

ന്യൂഡൽഹി: കേന്ദ്ര ഗവണ്‍മെൻ്റിൻ്റെ ഓൺലൈൻ ഗെയിമിംഗ് ബില്ലിന് പിന്നാലെ 60 ശതമാനം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി എംപിഎൽ. രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗെയിമിംഗ് കമ്പനിയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എംപിഎൽ. ഏകദേശം 300 പേർക്കായിരിക്കും ജോലി നഷ്ടപ്പെടുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കേന്ദ്രം നടപ്പിലാക്കിത്തുടങ്ങിയാല്‍ ഇന്ത്യയില്‍ നിന്നുള്ള വരുമാനം പൂര്‍ണ്ണമായി നിലക്കുമെന്ന് കമ്പനി വ്യക്തമാക്കി.ALSO READ: ചാറ്റ് ജിപിടിയെ ഇനി മുതല്‍ രക്ഷകര്‍ത്താവിന് നിയന്ത്രിക്കാം: നടപടി കൗമാരക്കാരൻ ആത്മഹത്യ ചെയ്തതിന് പിന്നാലെഓണ്‍ലൈൻ ഗെയ്മിംഗ് ബില്‍ രാജ്യത്തെ ഗെയിമിംഗ് വ്യവസായത്തിൽ 2029 ഓടെ 3.6 ബില്യൺ ഡോളർ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. മൊത്തം വരുമാനത്തിന്‍റെ 50 ശതമാനം ഇന്ത്യയിൽ നിന്നാണെന്നും അധിക കാലം ഈ വരുമാനം ലഭിക്കില്ലെന്നും അതിനാൽ തങ്ങൾ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം കുറക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നുമാണ് കമ്പനി അറിയിച്ചിട്ടുള്ളത്. മാർക്കറ്റിങ്, ഓപ്പറേഷൻ, ഫിനാൻസിങ്, എൻജിനീയറിങ് ഡിപ്പാർട്മെന്‍റുകളിലെ ജീവനക്കാരെയാകും പിരിച്ചുവിടൽ ബാധിക്കുക. 2021ൽ 2.3 ബില്യൺ ഡോളറെത്തിയ എംപിഎല്ലിന്‍റെ മൂല്യം കഴിഞ്ഞ വർഷം 100 മില്യൺ എത്തിയിരുന്നു.The post ഓൺലൈൻ ഗെയിമിംഗ് ബില്ല്; തിരിച്ചടി നേരിട്ട് എംപിഎല്‍, 60 ശതമാനം ജീവനക്കാരെ പിരിച്ചു വിടും appeared first on Kairali News | Kairali News Live.