ഇന്ത്യയോ ഓസീസോ ഇംഗ്ലണ്ടോ അല്ല; മികച്ച ഏകദിന ഓൾറൗണ്ടറായി ഈ താരം

Wait 5 sec.

ഐ സി സിയുടെ ഏകദിന റാങ്കിങില്‍ മികച്ച ഓള്‍റൗണ്ടറായി സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ. ഇതാദ്യമായാണ് അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത്. ഹരാരെയില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 92, പുറത്താകാതെ 59 എന്നിങ്ങനെ റണ്‍സ് നേടിയ അദ്ദേഹം ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ള ഒമര്‍സായിയും മുഹമ്മദ് നബിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.ഏകദിന ബൗളര്‍മാരിലും പുതിയ താരമാണ്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ 22 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മഹാരാജിന് നിർണായകമായത്.Read Also: ഇക്കൂട്ടരെല്ലാം സൈഡ് പ്ലീസ്..; ടീം ഇന്ത്യയുടെ സ്പോൺസർമാരാകാൻ ബിസിസിഐ അപേക്ഷ ക്ഷണിച്ചുശ്രീലങ്കന്‍ ഓപ്പണര്‍ പത്തും നിസ്സങ്ക ഏകദിന ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഏഴ് സ്ഥാനങ്ങള്‍ കയറി 13-ാം സ്ഥാനത്തെത്തി. ജാനിത് ലിയാനേജ് 13 സ്ഥാനങ്ങള്‍ കയറി 29-ാം സ്ഥാനത്തെത്തിയപ്പോള്‍ സിംബാബ്‌വെയുടെ ഷോണ്‍ വില്യംസ് മൂന്ന് സ്ഥാനങ്ങള്‍ കയറി 47-ാം സ്ഥാനത്തെത്തി. ടി20 റാങ്കിങില്‍, യുഎഇയ്ക്കും പാകിസ്ഥാനുമെതിരായ തുടര്‍ച്ചയായ വിജയങ്ങള്‍ക്കൊടുവിൽ അഫ്ഗാനിസ്ഥാന്‍ ബാറ്റ്സ്മാന്‍മാരായ ഇബ്രാഹിം സദ്രാന്‍ (12 സ്ഥാനങ്ങള്‍ കയറി 20-ാം സ്ഥാനത്തും), സെദിഖുള്ള അടല്‍ (346 സ്ഥാനങ്ങള്‍ കയറി 127-ാം സ്ഥാനത്തും) എന്നിവർ മികച്ച നേട്ടം കൈവരിച്ചു.The post ഇന്ത്യയോ ഓസീസോ ഇംഗ്ലണ്ടോ അല്ല; മികച്ച ഏകദിന ഓൾറൗണ്ടറായി ഈ താരം appeared first on Kairali News | Kairali News Live.