മാനേജ്‌മെന്റ് ക്വാട്ടയും തല്ലിപ്പഴുപ്പിച്ച പോരാട്ടവീര്യവും; രാഹുലിനും കോൺഗ്രസിനുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

Wait 5 sec.

കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടുകളെയും കോൺഗ്രസിന്റെ പ്രചാരണ ശൈലിയെയും രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് വൈറലാകുന്നു. ‘യഥാ രാജാ തഥാ പ്രജാ’ എന്ന ശീർഷകത്തിൽ മേഘാനന്ദ് എൻ.ഇ. പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. പിണറായി വിജയന്റെ രാഷ്ട്രീയ പോരാട്ടങ്ങളെയും അടിയന്തരാവസ്ഥാ കാലത്തെ പീഡനങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പക്വതയില്ലായ്മയെ കുറിപ്പിൽ പരിഹസിക്കുന്നത്.ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപംയഥാ രാജ : തഥാ പ്രജഗന്ധി കുടുംബ സാമ്രാജ്യത്തിലെ രാജാവ് എങ്ങനയാണോ അതുപോലെ തന്നെ അദ്ദേഹത്തിൻ്റെ ശിഷ്യരും . ഇവർക്കെല്ലാം ഒറ്റ ശത്രു … പിണറായി.അദ്ദേഹത്തെ ജയിലിലടച്ചു കാണാൻ വേണ്ടി മാത്രം ജീവിക്കുന്നവർ.വിതണ്ഡ സ്വഭാവമുള്ളതാണെങ്കിൽ പോലും ബി ജെ പി രാഷ്ട്രീയം പറയുന്നു. പക്ഷെ കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ പറയാനുള്ളത് കുറേ നുണകളും വ്യക്തി അധിക്ഷേപവും മാത്രം . ALSO READ : ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയത് തെറ്റായോ എന്ന് അവതാരകൻ്റെ ചോദ്യം; പരിപാടിയിൽ പങ്കെടുത്തത് ശരിയാണെന്ന ഉത്തരം നൽകി വിഡി സതീശൻഅഞ്ച് വർഷം കഴിഞ്ഞാൽ രാഹുലിന് ഷഷ്ഠി പൂർത്തിയാവും. പത്തിരുപതു കൊല്ലമായി രാഷ്ടീയത്തിൽ പ്രവർത്തിച്ചിട്ടും രാഹുൽ ഗന്ധിക്ക് പക്വത തൊട്ടു തീണ്ടാത്തത് , മാനേജ്മൻ്റ് ക്വാട്ടയിൽ കയറിപ്പറ്റിയതു കൊണ്ടാണ്. ഇയാളുടെ അമ്മുമ്മ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് , എതിർശബ്ദങ്ങളെ ഇല്ലാതാക്കിയ കാലത്ത് അതിനെതിരെ ശബ്ദിച്ചതിനാണ് ….. പിണറായിയെ പോലീസ് അടിച്ച് ചണ്ടിയാക്കിയത്. ചത്തെന്നു കരുതി ഉപേക്ഷിച്ച നേരം , മനുഷ്യപ്പറ്റുള്ള ഒരു പോലീസുകാരൻ ആ ശരീരത്തിൽ ജീവൻ്റെ തുടിപ്പ് കണ്ട് , മേലാളരുടെ വിലക്കിനെ മറികടന്ന് ആശുപത്രിയിൽ എത്തിച്ചു . 28 ദിവസത്തിനു ശേഷമാണ് വീണ്ടും പിച്ച വച്ച് നടന്നു തുടങ്ങിയത്‌. കൂത്തുപറമ്പ് MLA ആയിരുന്ന പിണറായി , ഡിസ്ചാർജിനു ശേഷം നിയമസഭയിൽ എത്തി …. മർദ്ദനം കൊണ്ട് സ്വന്തം ചോര വീണ് ചുവന്ന് കീറിപ്പറിഞ്ഞ മൂണ്ട് ഉയർത്തി നിയമസഭയിൽ പ്രസംഗിച്ചപ്പോൾ സാക്ഷാൽ കെ. കരുണാകരൻ തല കുമ്പിട്ടിരുന്നു.അന്ന് മുതൽ അയാൾ തല ഉയർത്തി തന്നെയാണ് നിന്നിട്ടുള്ളത്. മുണ്ടയിൽ കോരൻ അകാലത്തിൽ മരിച്ചതു കൊണ്ട് മാനേജ്മൻ്റ് ക്വാട്ടയിൽ രാഷ്ട്രീയത്തിലെത്തിയ ആളല്ല അയാൾ. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ അന്യായ കടത്തു കൂലിക്കെതിരെ സമരം നടത്തി പൊതു രംഗത്തു വന്ന പിണറായി ഏഴു പതിറ്റാണ്ടായി അവിടെ ഉണ്ട്. എതിരാളികൾ തലകുത്തി മറഞ്ഞിട്ടും ഇക്കണ്ട കാലം അദ്ദേഹത്തിൻ്റെ രോമത്തിൽ തൊടാൻ കഴിഞ്ഞിട്ടില്ല.ALSO READ : കർണാടകയിലെ ബുൾഡോസർ രാജ്; വയനാട് ഫണ്ട് എവിടെ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി മുഖ്യമന്ത്രിവിവരക്കേട് പുലമ്പി , പൊതുസ്ഥലത്ത് ബഹളം വെക്കുന്ന ഒരുത്തനെ പോലീസ് പിടിച്ചപ്പോൾ ….. എന്നെ പിടിച്ചേ എന്തു കൊണ്ടാണ് എൻ്റെ അച്ഛനെ പിടിക്കാത്തത് എന്ന് ചോദിച്ച പോലെയാണ് രാഹുൽ കരയുന്നത്. 36 കേസിൽ അയാളെ ചോദ്യം ചെയ്തു എന്നത് തന്നെ നുണ. വയനാട്ടിൽ മത്സരിക്കുമ്പോൾ നൽകിയ പത്രികയിൽ പറഞ്ഞത് 18 കേസുണ്ടെന്നാണ് . ഇപ്പോൾ പിണറായിയെ പറഞ്ഞ കണക്ക് നാടു നീളെ വായിൽ തോന്നിയത് വിളിച്ചുകൂവിയതിന് നൽകപ്പെട്ട മാനനഷ്ടക്കേസാണ് 17 എണ്ണം . നാഷനൽ ഹെറാൾഡിൻ്റെ 2000 കോടിയുടെ ആസ്തി കുടുംബ സ്വത്താക്കിയതിന് ED എടുത്ത കേസാണ് മറ്റൊന്ന്.പിണറായി ഇതൊന്നും ചെയ്തില്ല. അതു കൊണ്ട് കേസുമില്ല. കോൺഗ്രസ് കെട്ടി പൊക്കിയ ലാവ്ലിൻ കേസ് , വിചാരണയ്ക്ക് മുൻപു തന്നെ ഹൈക്കോടതി വരെ എടുത്ത് തോട്ടിൽ കളഞ്ഞതാണ്. സ്വന്തം കാര്യസ്ഥൻ വേണുഗോപാലും കള്ളം മാത്രം പുലമ്പുന്ന സതീശനും പറയുന്നത് കേട്ട് വിഡ്ഡിത്തം വിളച്ചു കൂവി ……. അന്തിച്ചർച്ചയിൽ വന്ന് കോമാളിയാവുന്ന ചാമക്കാലകളുടെ നിലവാരം പോലും തനിക്കില്ലെന്ന് രാഹുൽ തെളിയിക്കുന്നു. Pathetic.The post മാനേജ്‌മെന്റ് ക്വാട്ടയും തല്ലിപ്പഴുപ്പിച്ച പോരാട്ടവീര്യവും; രാഹുലിനും കോൺഗ്രസിനുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം appeared first on Kairali News | Kairali News Live.