ബെംഗളൂരിലെ കൊത്തനൂരിലാണ് സ്വകാര്യ കമ്പനികനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ആത്മഹത്യ ചെയ്തത്. ഭാനു ചന്ദർ റെഡ്ഡിയും ഭാര്യ ഷാസിയെയുമാണ് തിങ്കളാഴ്ച്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇരുവരും തെലങ്കാന സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.ഇരുവരും താമസിച്ചിരുന്ന വീട്ടിലാണ് ഭാനു ചന്ദറിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടിലെത്തിയ ഷാസിയ ഭാനുചന്ദറിന്റെ മൃതദേഹം കണ്ടതിനെത്തുടർന്ന് കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്നും ചാടി മരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ദാമ്പത്യ പ്രശ്നമാണ് ആതമഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഭാനുചന്ദറിന് ആരോഗ്യ പ്രശ്നമുളളതായും ഇനി അതാണോ മരിക്കാനുളള കാരണമെന്നും സംശയിക്കുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷമായി. Also read : വിവാഹ ശേഷം ഇരുവർക്കിടയിൽ അടിക്കടി പ്രശ്നങ്ങൾ നടക്കാറുളളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ബെംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ട്.The post ബെംഗളൂരിൽ ടെക്കി ദമ്പതികൾ ആത്മഹത്യ ചെയ്തു appeared first on Kairali News | Kairali News Live.