യുവ നടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

Wait 5 sec.

യുവനടിയുടെ പീഡന പരാതിയെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായി. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം നടപടി. രഞ്ജിത്ത് നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ് ഉടൻ തന്നെ കൊച്ചി പൊലീസിന് കൈമാറും.Also read : മാനേജ്‌മെന്റ് ക്വാട്ടയും തല്ലിപ്പഴുപ്പിച്ച പോരാട്ടവീര്യവും; രാഹുലിനും കോൺഗ്രസിനുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനംജനുവരിയിലാണ് പരാതിയ്ക്ക് അടിസ്ഥാനമായ സംഭവം നടന്നത്. തൊടുപുഴയിൽ ഒരു പരിപാടിക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിയിൽ നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ഡിസ്ട്രിക് കമ്മീഷണർ അശ്വതി ജിജിക്കാണ് കേസിന്റെ അന്വേഷണ ചുമതല. വനിതാ പോലീസ് സ്റ്റേഷനിലാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. പരാതി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിനും കൈമാറിയിരുന്നു. ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.The post യുവ നടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ appeared first on Kairali News | Kairali News Live.