ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തുണ്ടായ വൻ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം തേടി ഇതുവരെ 21,000-ത്തിലധികം അപേക്ഷകൾ സമർപ്പിക്കപ്പെട്ടതായി റിപ്പോർട്ട്.പ്രോപ്പർട്ടി ടാക്സ് കോമ്പൻസേഷൻ ഫണ്ടിന് ലഭിച്ച ആകെ 21,552 അപേക്ഷകളിൽ ഭൂരിഭാഗവും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കുമുണ്ടായ കേടുപാടുകളെക്കുറിച്ചാണ്.ഇതിൽ 14,190 അപേക്ഷകൾ കെട്ടിടങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്കും, 4,798 എണ്ണം വാഹനങ്ങൾക്കും, 2,099 എണ്ണം വീട്ടുപകരണങ്ങൾക്കും യന്ത്രങ്ങൾക്കുണ്ടായ കേടുപാടുകൾക്കുമാണ്.നഗരങ്ങൾ തിരിച്ചുള്ള കണക്കിൽ 4,489 അപേക്ഷകളുമായി തെൽ അവീവ്-യാഫോയാണ് പട്ടികയിൽ മുന്നിലുള്ളത്. ബീർഷെബ (2,840), ആരാദ് (2,005), ബെയ്ത് ഷെമേഷ് (1,390), ഡിമോണ (1,282) എന്നീ നഗരങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നിലവിൽ രാജ്യത്തുടനീളം 74 പ്രത്യേക സംഘങ്ങൾ നഷ്ടപരിഹാര നടപടികൾക്കായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, യുദ്ധം കാരണം ഒഴിഞ്ഞുപോയവർ താമസിക്കുന്ന ഹോട്ടലുകളിലും പ്രത്യേക സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നു.അമേരിക്കയിലും ഇസ്രായേലും ഇറാനെതിരെയുള്ള ആക്രമണം തുടരുകയും, ഇറാൻ പ്രത്യാക്രമണം കനപ്പിക്കുകയും ചെയ്തതോടെ, നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ഇനിയും വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.The post ഇസ്രായേലിൽ യുദ്ധനഷ്ടം കനക്കുന്നു; നഷ്ടപരിഹാരത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം 21,000 കടന്നു, ഏറ്റവും കൂടുതൽ ടെൽ-അവീവിൽ appeared first on Arabian Malayali.