‘എന്റെ പാർട്ടിക്ക് വിവരം പുറത്തുവിടാൻ ഒരു മണിക്കൂർ സമയം പോലും വേണ്ടിവന്നില്ല’; കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? ഫേസ്ബുക്ക് പോസ്റ്റുമായി കെ റഫീഖ്

Wait 5 sec.

വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച ഫണ്ട് എത്രയാണെന്ന് ഉത്തരം നൽകണമെന്ന് വയനാട് സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്. സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി ‘എക്സ്’ലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് പാർട്ടി കൈമാറിയതിൻ്റെ രേഖ പുറത്തുവിട്ടിരിക്കുന്നു. എന്റെ പാർട്ടിക്ക് ഈ വിവരം പുറത്തുവിടാൻ ഒരു മണിക്കൂർ സമയം പോലും വേണ്ടിവന്നില്ല. എന്നാൽ ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ടവരെ ചൂണ്ടിക്കാണിച്ച് കോൺഗ്രസ് പിരിച്ച ഫണ്ട് എത്രയാണെന്നും ഫണ്ട് പിരിക്കാൻ ഉപയോഗിച്ച ആപ്പ് എവിടെഎന്നും അദ്ദേഹം ഫേസ്ബുക്കിൽ ചോദിച്ചു.Also read: ജീവിച്ചിരിക്കുന്ന വയോധികയെ മരിച്ചെന്ന് രേഖപ്പെടുത്തി വോട്ട് വെട്ടി ; തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പൂപ്പാറ സ്വദേശിനിഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:സി പി ഐ എം ജനറൽ സെക്രട്ടറി സഖാവ് എം എ ബേബി ‘എക്സ്’ലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് പാർട്ടി കൈമാറിയതിൻ്റെ രേഖ പുറത്തുവിട്ടിരിക്കുന്നു. എന്റെ പാർട്ടിക്ക് ഈ വിവരം പുറത്തുവിടാൻ ഒരു മണിക്കൂർ സമയം പോലും വേണ്ടിവന്നില്ല. ഇതാണ് പാർട്ടി ഇനി യഥാർത്ഥ ശവം തൂക്കുകളായ കോൺഗ്രസ് നേതാക്കൾ പറയു ..ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ടവരെ ചൂണ്ടിക്കാണിച്ച് കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? ഫണ്ട് പിരിക്കാൻ ഉപയോഗിച്ച ആപ്പ് എവിടെ?യൂത്ത് കോൺഗ്രസ് പിരിച്ച പണം എത്ര?രാഹുൽ ഗാന്ധിയുടെ നൂറു വീട് എവിടെ? കോൺഗ്രസിന്റെ 100 വീട് എവിടെ?നിങ്ങൾ ഇട്ട കല്ല് അവിടെ തന്നെ ഉണ്ടോ?വീട് നിർമ്മാണ പ്രവൃത്തികൾക്കായുള്ള അനുമതിക്കായി ഒരു അപേക്ഷയെങ്കിലും കൊടുത്തിട്ടുണ്ടോ.. ?The post ‘എന്റെ പാർട്ടിക്ക് വിവരം പുറത്തുവിടാൻ ഒരു മണിക്കൂർ സമയം പോലും വേണ്ടിവന്നില്ല’; കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? ഫേസ്ബുക്ക് പോസ്റ്റുമായി കെ റഫീഖ് appeared first on Kairali News | Kairali News Live.