കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ കരിദിനം ആചരിച്ച് ശ്രീചിത്ര സ്റ്റാഫ് യൂണിയൻ. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയത്തിൽ ഉൾപ്പെട്ട ജനവിരുദ്ധ ലേബർ കോഡ് പിൻവലിക്കുക, കോവിഡ് കാലത്ത് മരവിപ്പിച്ച 18% ഡി എ പുന:സ്ഥാപിക്കുക, 8-ാം ശമ്പള പരിഷ്കരണത്തിൻ്റെ ഭാഗമായി ഇടക്കാലശ്വാസം അനുവദിക്കുക, ഒഴിവുള്ള ലക്ഷ കണക്കന് തസ്തികകളിൽ നിയമനം നടത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യകൾ ഉന്നയിച്ചാണ് ട്രേഡ് യൂണിയൻ സംഘടനകളുടെ കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ്റെ ആഹ്വാനപ്രകാരം ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ച് പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്. Also read : പ്രതിഷേധത്തിന്റെ ഭാഗമായി ജീവനക്കാർ കറുത്ത ബാഡജ് ധരിച്ച് ജോലി നോക്കി. വൈസ് പ്രസിഡൻ്റ് എസ് ജ്യോതിലക്ഷമി അദ്ധ്യക്ഷത വഹിച്ച യോഗം കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എ ഐ പി ആർ പി എ ജില്ലാ സെക്രട്ടറി ജേക്കബ് തോമസ്സും പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.The post കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയം; കരിദിനം ആചരിച്ച് ശ്രീചിത്ര സ്റ്റാഫ് യൂണിയൻ appeared first on Kairali News | Kairali News Live.