മുഖ്യമന്ത്രിക്കെതിരെ ആർക്കും ആരോപണം ഉന്നയിക്കാമെന്നും എന്നാൽ അതിന് തെളിവ് വേണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തിന് തെളിവ് വേണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിൻ്റേത് ദീനമായ പ്രചാരണ ശൈലിയാണ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയാണ്. സമനില തെറ്റിയത് പോലെയാണ് ഇവരുടെയൊക്കെ സംസാരമെന്ന് അദ്ദേഹം വിമർശിച്ചു.മുഖ്യമന്ത്രിക്കെതിരെ ആരോപണം ആർക്കും ഉന്നയിക്കാമെന്നും അതിന് തെളിവ് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമല്ലിതെന്നും മുഖ്യമന്ത്രിക്കെതിരായ ആരോപണമാണ് രാഹുൽ ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വീട്ടിൽ പോയി തിരിച്ച് വന്നയാളാണ് സ്വർണം കട്ടത്. കോൺഗ്രസ് എന്ന പാർട്ടി നിലതെറ്റിയ പാർട്ടിയായി.പൊതുസമൂഹത്തെയാണ് രാഹുൽ ഗാന്ധി ആക്ഷേപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രേവന്ത് റെഡി ഏതൊക്കെ രാഷ്ട്രീയ പാർട്ടിവഴി വന്നയാളാണ്. കോൺഗ്രസ് എല്ലാ വർഗീയതയുമായി കൂട്ടുകൂടുന്ന പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ALSO READ: ‘അമ്പലപ്പു‍ഴയിൽ എൽഡിഎഫിന് ഒരു പോറലുമേൽക്കില്ല, അവസരവാദികള്‍ ചരിത്രത്തിൻ്റെ ചെളിക്കുണ്ടിൽ വീ‍ഴും’; മുഖ്യമന്ത്രിഹരിയാന സീറ്റ് കോ‍ഴയെക്കുറിച്ചും അദ്ദേഹം വിമർശിച്ചു. സീറ്റ് പറഞ്ഞ് പണം വാങ്ങുന്നത് വലിയ തോതിലുള്ള പാർട്ടിയാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു. പട്ടികയിൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെ പേരാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘മുഖ്യമന്ത്രിക്കെതിരെ ആരോപണം ആർക്കും ഉന്നയിക്കാം, തെളിവ് വേണം’: രാഹുൽ ഗാന്ധിക്കെതിരെ എ വിജയരാഘവൻ appeared first on Kairali News | Kairali News Live.