‘ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി’; തെരഞ്ഞെടുപ്പ് ഓഫറുമായി സപ്ലൈകോ

Wait 5 sec.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വൻ ഓഫർ പ്രഖ്യാപിച്ച് സപ്ലൈകോ. ഏപ്രിൽ 9 – ന് നടക്കുന്ന ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ പങ്കാളിയാകുന്നവർക്ക് ഒരു കിലോ പുട്ടുപൊടി ഒരു രൂപയ്ക്ക് ലഭിക്കുന്നതാണ് പുതിയ ഓഫർ. ഇതിനായി ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങിയാൽ മാത്രം മതിയാകും. ഈ ഓഫർ ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ വില്പനശാലകളിൽ ലഭിക്കേമെന്നും അറിയിച്ചു.Also read: പിന്നിട്ടത് നീണ്ട 61 വർഷങ്ങൾ; കൂടുതൽ സ്നേഹത്തോടെ, കരുതലോടെ കൂടെയുണ്ടാകും; ഉറപ്പ് നൽകി കെഎസ്ആർടിസിഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:ഏപ്രിൽ 9 – ന് നടക്കുന്ന ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ പങ്കാളിയാവൂ.വോട്ടു ചെയ്യൂ , പുട്ടടിക്കൂ. … ഏപ്രിൽ 10, 11 തീയതികളിൽ സപ്ളൈകോ വില്പനശാലകൾ സന്ദർശിക്കൂ. വോട്ടു ചെയ്തവർക്ക് പ്രത്യേക അഭിനന്ദന സമ്മാനങ്ങളുമായി സപ്ളൈകോ കാത്തിരിക്കുന്നു.വോട്ടു ചെയ്തവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി!നിബന്ധന : ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന, തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത, ഉപഭോക്താക്കൾക്ക് മാത്രംവിരലിൽ മഷിയടയാളം നിർബന്ധംThe post ‘ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി’; തെരഞ്ഞെടുപ്പ് ഓഫറുമായി സപ്ലൈകോ appeared first on Kairali News | Kairali News Live.