ഇറ്റലി അമേരിക്കയിലേക്കില്ല! ലോകകപ്പ് യോഗ്യത നേടാതെ അസൂറിപ്പട പുറത്ത്

Wait 5 sec.

ഇറ്റലി തുടർച്ചയായ മൂന്നാം ഫുട്ബോൾ ലോകകപ്പിലേക്കും യോഗ്യത നേടാതെ പുറത്ത്. ബോസ്നിയയ്ക്കെതിരെ ചൊവ്വാഴ്ച നടന്ന പ്ലേ ഓഫിൽ പരാജയപ്പെട്ടതോടെയാണ് ഇറ്റലിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ബോസ്നിയയ്‌ക്കെതിരെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോറ്റതോടെ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിൽ നാലു തവണ കിരീടം നേടിയ ടീം ഉണ്ടാകുമെന്ന് ഉറപ്പായത്.ചൊവ്വാഴ്ച സിനികയിൽ നടന്ന പോരാട്ടത്തിൽ മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകൾ മാത്രമാണ് നേടിയത്. ആദ്യ പകുതിയിൽ മോയിസ് കീനിലൂടെ ലീഡ് നേടിയെങ്കിലും ബസ്റ്റോണി ചുവപ്പ് കാർഡ് വാങ്ങി പുറത്തയത് ഇറ്റലിയെ പ്രതിരോധത്തിലാക്കി. പത്തു പേരായി ഒതുങ്ങിയ ഇറ്റലിക്കെതിരെ 79ആം മിനിറ്റിൽ തബ്കോവിചിലൂടെ ബോസ്നിയ ഒപ്പമെത്തി.Also Read: സെൻസസ് 2027നു ഇന്ന് തുടക്കമാകും; കേരളത്തിൽ ആദ്യഘട്ട നടപടികൾ ആരംഭിക്കുക ജൂണിൽനിർണ്ണായകമായാ പെനാൽറ്റി ഷൂട്ടിൽ ടോണാലി ഒഴികെയുള്ള ഇറ്റാലിയൻ താരങ്ങൾക്കു പിഴച്ചതോടെ ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ എരിഞ്ഞടങ്ങി. ബോസ്നിയയെ കൂടാതെ. തുർക്കി , ചെക്ക് റിപ്പബ്ലിക്ക്, സ്വീഡൻ എന്നീ ടീമുകളും പ്ലേ ഓഫ് ജയിച്ചു ലോകകപ്പ് യോഗ്യത നേടി.The post ഇറ്റലി അമേരിക്കയിലേക്കില്ല! ലോകകപ്പ് യോഗ്യത നേടാതെ അസൂറിപ്പട പുറത്ത് appeared first on Kairali News | Kairali News Live.