ഉത്തരം പറയൂ കോൺ​ഗ്രസേ…; സോഷ്യൽ മീഡിയയിലും കോൺ​ഗ്രസിനോട് ജനങ്ങൾ ചോദിക്കുന്നു

Wait 5 sec.

ഒരു ചോദ്യത്തിനും ഉത്തരം ഇല്ലാത്ത കോൺ​ഗ്രസാണ് ഇപ്പോൾ ഇല്ലാത്ത ഒരു സംവാദമുണ്ടെന്ന് വരുത്തിത്തീർത്ത് ഫയൽവാൻ ജയിച്ചെന്ന് സ്വയം പറഞ്ഞ് നടക്കുന്നത്. ഇതിനെപ്പറ്റി ഇപ്പോൾ ജനങ്ങൾ കോൺ​ഗ്രസിനോട് ചോദ്യം ചോദിച്ച് തുടങ്ങിയിരിക്കുകയാണ്. പിണറായി വിജയൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാനും വിഡി സതീശനോട് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. വയനാട് ഫണ്ട് എവിടെ? വീട് എവിടെ? ആപ്പ് എവിടെ? എന്നും ജനം ചോദിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഇത്തരം നിരവധി പോസ്റ്റുകളാണ് വരുന്നത്. ഫേസ്ബുക്ക് പോസിൻ്റെ പൂർണരൂപംഇല്ലാത്ത ഒരു സംവാദം ഉണ്ടെന്ന് വരുത്തി തീർക്കുക. എന്നിട്ട് അതിന്റെ പേരിൽ വെല്ലുവിളിക്കുക. എന്നിട്ട് ഫയൽവാൻ ജയിച്ചേ എന്ന് ആഘോഷിക്കുക. നുണേശനും കേരളത്തിലെ മാധ്യമങ്ങളും ഇപ്പോൾ ഉണ്ടാക്കിയ പ്ലോട്ട് കൊള്ളാം… ഇഷ്ടപ്പെട്ടു.അതിന്റെ കൂടെ പിണറായി വിജയന് എഴുതികൊണ്ടുവന്ന് വായിക്കാനെ അറിയൂ എന്നൊക്കെ… കേരള രാഷ്ട്രീയം ഈ പറയുന്ന ചങ്ങായിയുടെ ചുറ്റിലും മാത്രം കറങ്ങാൻ തുടങ്ങി ചുരുങ്ങിയത് 25 വർഷങ്ങൾ ആയി… ഇതിനിടയിൽ അദ്ദേഹം പറഞ്ഞ ഒരു വാക്കോ, വാചകമോ വെറുതെ ആയിട്ടില്ല..സതീശനോട്, പിണറായി സംവാദം തുടങ്ങി കഴിഞ്ഞു എന്നാണ് പറഞ്ഞത്. 37 ഇന ടോപ്പിക്കും മുന്നിൽ വെച്ചിട്ടുണ്ട്. ഒന്ന് രണ്ട് ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്. അതിന് ഫേസ്ബുക്കിലോ, ഇൻസ്റ്റഗ്രാമിലോ, പത്ര സമ്മേളനം വിളിച്ചോ സതീശന് മറുപടി പറയാം..ഇനി അതല്ല, സതീശൻ എങ്ങാനും ജയിച്ച് നിയമസഭയിൽ എത്തിയാൽ നിയമസഭയിലെ ആ മുഖ്യമന്ത്രി കസേരയിൽ സഖാവ് പിണറായി വിജയൻ ഉണ്ടാവും.. അവിടെയാണ് സംവാദം..കോൺഗ്രസ്സിന് ഇതുവരെ ഉത്തരമില്ലാത്ത 2 പ്രധാനപ്പെട്ട വിഷയങ്ങൾ..വയനാട് ഫണ്ട് എവിടെ? വീട് എവിടെ? ആപ്പ് എവിടെ?സ്വർണ്ണം കട്ടവനും, വിറ്റവനും, വാങ്ങിയവനും, യുഡിഎഫ് കൺവീനറും ഒരുമിച്ച് എങ്ങനെ, എന്തിന് സോണിയ ഗാന്ധിയുടെ വീട്ടിൽ എത്തി?രണ്ട് ദിവസമായി സംവാദം നടക്കുന്ന വിഷയങ്ങൾ ആണല്ലോ, ഇതിന് ആദ്യം ഉത്തരം പറയൂ..The post ഉത്തരം പറയൂ കോൺ​ഗ്രസേ…; സോഷ്യൽ മീഡിയയിലും കോൺ​ഗ്രസിനോട് ജനങ്ങൾ ചോദിക്കുന്നു appeared first on Kairali News | Kairali News Live.