‘കോൺഗ്രസിൻ്റ വീട് നിർമ്മാണം ഇനി എന്ന് നടക്കാനാണ് ? പിരിച്ച പണം എവിടെ ?’; ഒരു കാര്യവും നടത്താതെ ജനങ്ങളെ പറ്റിക്കാനാണ് ശ്രമിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

കേരളത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ. വർഗീയതയ്‌ക്കെതിരെ ശരിയായ നടപടികൾ സ്വീകരിച്ച് ഇടതുപക്ഷം മുന്നോട്ട് പോകുമ്പോൾ, വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫും ബിജെപിയും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കേരളത്തിലെ വികസനങ്ങളെ അപ്പാടെ എതിർക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. ദേശീയപാത വികസനത്തിന് വേണ്ടി കിഫ്ബി വഴി 5080 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. എന്നാൽ ഇത്തരം വികസന പ്രവർത്തനങ്ങളെപ്പോലും കോൺഗ്രസ് എതിർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: രാഹുൽ ഉന്നയിക്കുന്ന വിഷയങ്ങൾ കേരളത്തിൽ വിലപോകില്ല;’പോറ്റിയെ സോണിയാ ഗാന്ധിയെ കാണിച്ചത് ആരപ്പാ…’: ബ്രിന്ദാകാരാട്ട്വയനാടിനായി കോൺഗ്രസ് പിരിച്ച പണം എവിടെയെന്ന് ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. ഈ പണം കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത അക്കൗണ്ടിലുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് രേഖകളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.കേരളത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വ്യക്തമായ ‘ഡീൽ’ നിലനിൽക്കുന്നുണ്ട്. കോൺഗ്രസിന്റെ സഹായമില്ലാതെ ബിജെപിക്ക് ഒരിടത്തും വിജയിക്കാൻ സാധിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. എവിടെയെല്ലാം ബിജെപി ജയിക്കുന്നുണ്ടോ അവിടെയെല്ലാം കോൺഗ്രസ് സാന്നിധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വർഗീയതയ്‌ക്കെതിരെ സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജമാഅത്തെ ഇസ്ലാമിയെ ചേർത്തുപിടിക്കുകയാണ് ചെയ്യുന്നത്. “ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസ് തയ്യാറാണോ?” എന്ന് അദ്ദേഹം വെല്ലുവിളിച്ചു. സ്വന്തം വർഗീയ കൂട്ടുകെട്ടുകൾ മറച്ചുവെക്കാനാണ് കോൺഗ്രസ് ഇടതുപക്ഷത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.പോറ്റിയെ ശബരിമലയിൽ കയറ്റിയത് കെ.സി. വേണുഗോപാലാണെന്നും, ഇതിന്റെ ഭാഗമായി പോറ്റി പലതവണ സോണിയാ ഗാന്ധിയെ കണ്ടത് എന്തിനാണെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. രാഹുൽ ഗാന്ധി കേരളത്തെ അധിക്ഷേപിക്കാനാണ് ശ്രമിക്കുന്നതെന്നും, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പോലും തകർക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നും, തുടർച്ചയായ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.The post ‘കോൺഗ്രസിൻ്റ വീട് നിർമ്മാണം ഇനി എന്ന് നടക്കാനാണ് ? പിരിച്ച പണം എവിടെ ?’; ഒരു കാര്യവും നടത്താതെ ജനങ്ങളെ പറ്റിക്കാനാണ് ശ്രമിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.