കോൺഗ്രസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് ജി സുധാകരൻ നടത്തുന്നത്: മുഖ്യമന്ത്രി

Wait 5 sec.

ആലപ്പുഴ ജില്ല പുന്നപ്ര വയലാർ സമര സേനാനികളുടെ മണ്ണാണെന്നും ഏതെങ്കിലും ആളെ ചാരിയല്ല ഇവിടെ പാർട്ടി നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി സുധാകരൻ്റെ കാര്യത്തിൽ യാതൊരു ആശങ്കയുമില്ല. എൽഡിഎഫ് സ്ഥാനാർഥി എച് സലാം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. കോൺഗ്രസിൻ്റെയും ബി ജെ പി യുടെയും വോട്ടുകളാണ് ഇപ്പോൾ ജി സുധാകരൻ്റെ ലക്ഷ്യം ഈ ആലോചന നേരത്തെ നടന്നിട്ടുണ്ടാകും. കൂറ് അവിടെയാണെന്ന് തെളിയിക്കുകയാണെന്നും കോൺഗ്രസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. മനോരമയുടെ സർവേ ഫലം യുഡിഎഫിൻ്റെ ​ഗിമ്മിക്കാണ്. ഒരു കാലത്തും എൽ ഡി എഫ് ജയിക്കുമെന്ന് പറഞ്ഞിട്ടില്ല.Also read: ആലപ്പുഴയുടെ സമഗ്ര പുരോഗതിക്കായി വിവിധ പദ്ധതികൾ നടപ്പാക്കി; 11000 ഹെക്ടർ കൃഷി ഭൂമി സംരക്ഷിക്കാൻ കഴിഞ്ഞു: മുഖ്യമന്ത്രിമനോരമയുടെ 2021 ലെ സർവ്വെ നാം കണ്ടതാണ്. അന്ന് ജനങ്ങൾ വിജയിപ്പിച്ചത് എൽഡിഎഫിനെയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. എഫ് സി ആർ എ നിയമഭേദഗതി കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളെ ശത്രുതയോടെ കാണുന്നതിൻ്റ ഭാഗമാണെന്നും ഇതിൻ്റെ രാഷ്ട്രീയം മനസ്സിലാക്കണമെന്നും ആർ എസ് എസ് നയം നടപ്പിലാക്കുന്നതാണ് അതെന്നും മുഖ്യമന്ത്രി ആലപ്പുഴയിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. The post കോൺഗ്രസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് ജി സുധാകരൻ നടത്തുന്നത്: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.