മനുഷ്യൻ വീണ്ടും അമ്പിളിമാമന്റെ അടുത്തേയ്ക്ക്; ആർട്ടെമിസ്-II ദൗത്യം നാളെ

Wait 5 sec.

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യത്തിന്റെ കൗ​​​ണ്ട്ഡൗ​​​ൺ ആ​​​രം​​​ഭി​​​ച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് ബുധനാഴ്ച വൈകീട്ട് 6.24-നാണ് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 3.24) വിക്ഷേപണം നടക്കുക. നാ​​​ലു ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ ഉ​​​ൾപ്പെ​​​ട്ട സം​​​ഘ​​​മാ​​​ണ് പോകുന്നത്. നാസയുടെ റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (മിഷൻ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്‌പെഷ്യലിസ്റ്റ്) കാനഡയുടെ ജെറെമി ഹാൻസൺ (മിഷൻ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് ആർട്ടെമിസ്-II ലെ സഞ്ചാരികൾ.ALSO READ: അടിയ്ക്ക് മുകളിൽ ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന് പിന്നാലെ പ്രീമിയം ഇന്ധനങ്ങൾക്കും പൊള്ളുന്ന വില വർധനവ്ച​​​ന്ദ്ര​​​ൻറെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തു​​​ന്ന ഓ​​​റി​​​യോ​​​ൺ പേ​​​ട​​​കം ഒ​​​രു ത​​​വ​​​ണ ച​​​ന്ദ്ര​​​നെ വ​​​ലം ​​വ​​യ്​​​ക്കും. ഭൂ​​​മി​​​യി​​​ൽ നി​​​ന്ന് 400171. 43 കി.മീ. ദൂ​​​രം ആണ് ദൗത്യസംഘം സ​​ഞ്ച​​​രി​​​ക്കുക. ഭൂ​​​മി​​​യി​​​ൽ നി​​​ന്ന് ച​​​ന്ദ്ര​​​ന​​​ടു​​​ത്തേ​​​ക്കും തി​​​രി​​​ച്ചു​​​മാ​​​യി ആ​​​കെ 11,02400.64 കി​​​മീ ദൂ​​​രം ആകും പേ​​​ട​​​കം സ​​​ഞ്ച​​​രി​​​ക്കുക. നാസയുടെ സെ​​​ൻഡ് യു​​​വ​​​ർ നെ​​​യിം ടു ​​​ദി മൂ​​​ൺ ക്യാ​​​മ്പ​​​യി​​​നി​​​ലൂ​​​ടെ ശേ​​​ഖ​​​രി​​​ച്ച ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള 56 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ അടങ്ങി​​​യ ഡി​​​ജി​​​റ്റ​​​ൽ ആ​​​ർക്കൈ​​​വും ദൗ​​​ത്യ സം​​​ഘം കൂ​​​ടെ കൊ​​​ണ്ടു പോ​​​കു​​​ന്നു​​​ണ്ട്. ഏ​​​പ്രി​​​ൽ 10ന് പേ​​​ട​​​കം പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ തി​​​രി​​​കെ ​​​എ​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് ദൗ​​​ത്യം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 2028-ലെ ആർട്ടെമിസ്-3 ദൗത്യത്തിലാകും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുക.The post മനുഷ്യൻ വീണ്ടും അമ്പിളിമാമന്റെ അടുത്തേയ്ക്ക്; ആർട്ടെമിസ്-II ദൗത്യം നാളെ appeared first on Kairali News | Kairali News Live.