പൊന്നിന് പിന്നേം വില കൂടി; പവന് വര്‍ധിച്ചത് 1440 രൂപ

Wait 5 sec.

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 1440 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ വില 1,11,080 രൂപയായി. ഗ്രാമിന് 180 രൂപയാണ് വര്‍ധിച്ചത്.ഇന്നലെ വൈകീട്ട് വരെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,640 രൂപയായിരുന്നു.വെള്ളി വിലയും വര്‍ധിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില.