2026-ലെ ആഗോള സ്മാർട്ട് സിറ്റി സൂചികയിൽ സൗദി അറേബ്യ ചരിത്രപരമായ മുന്നേറ്റം നടത്തി. മാർച്ച് 31-ന് പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം സൗദിയിലെ എട്ട് പ്രധാന നഗരങ്ങളാണ് ലോകത്തെ മികച്ച സ്മാർട്ട് സിറ്റികളുടെ പട്ടികയിൽ ഇടംപിടിച്ചത്.തലസ്ഥാന നഗരമായ റിയാദ് ലോക റാങ്കിംഗിൽ 24-ാം സ്ഥാനത്തെത്തി രാജ്യത്തിന് അഭിമാനമായി. ഇത്തവണത്തെ പട്ടികയിലെ ഏറ്റവും വലിയ സർപ്രൈസ് ഹാഇൽ നഗരത്തിന്റെ പ്രവേശനമാണ്, ആദ്യമായി പട്ടികയിൽ ഉൾപ്പെട്ട ഹാഇൽ 33-ാം റാങ്ക് നേടിയാണ് കരുത്തറിയിച്ചത്.മറ്റ് പ്രധാന നഗരങ്ങളായ മക്ക 50-ാം സ്ഥാനത്തും, ജിദ്ദ 55-ാം സ്ഥാനത്തും നിലയുറപ്പിച്ചു. കിഴക്കൻ പ്രവിശ്യയിലെ പ്രധാന നഗരമായ അൽ-ഖോബാർ 64-ാം റാങ്കും, വിശുദ്ധ നഗരമായ മദീന 67-ാം റാങ്കും നേടി.വിനോദസഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം നടത്തുന്ന അൽ-ഉല 85-ാം സ്ഥാനത്താണ്. കൂടാതെ, ഇത്തവണ പുതുതായി പട്ടികയിൽ ഇടംപിടിച്ച ഹഫർ അൽ-ബാത്തിൻ കൃത്യം 100-ാം റാങ്ക് നേടി ആദ്യ നൂറ് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.സൗദി വിഷൻ 2030-ന്റെ ഭാഗമായി നഗരങ്ങളിൽ നടപ്പിലാക്കിയ ഡിജിറ്റൽ പരിവർത്തനവും, ആധുനിക ഗതാഗത സംവിധാനങ്ങളും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ സ്മാർട്ട് സേവനങ്ങളുമാണ് ഈ വൻ മുന്നേറ്റത്തിന് ആധാരമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.മിഡിൽ ഈസ്റ്റ് മേഖലയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് നഗരങ്ങളുള്ള രാജ്യമായി സൗദി അറേബ്യ മാറിയിരിക്കുകയാണ്.The post ലോകത്തെ വിസ്മയിപ്പിച്ച് സൗദി; ഏറ്റവും സ്മാർട്ട് ആയ 100 നഗരങ്ങളുടെ പട്ടികയിൽ സൗദിയിലെ ഈ 8 നഗരങ്ങൾ appeared first on Arabian Malayali.