‘കേരളത്തെ സിംഗപ്പൂർ പോലെ വലിയ വികസനമുള്ള ഒരു നാടാക്കി മാറ്റണം’; മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് മമ്മൂട്ടി പങ്കുവെച്ച അനുഭവസാക്ഷ്യം ഓർത്തെടുത്ത് എ‍ഴുത്തുകാരൻ പി വി ഷാജികുമാർ

Wait 5 sec.

കേരളത്തെ സിംഗപ്പൂർ പോലെ വലിയ വികസനമുള്ള ഒരു നാടാക്കി മാറ്റണമെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആഗ്രഹമെന്ന് എ‍ഴുത്തുകാരൻ പി വി ഷാജികുമാർ. മമ്മൂട്ടി നായകനായി അഭിനയിച്ച ‘ഉണ്ട’ എന്ന സിനിമയുടെ കാസർകോട്ടെ ലൊക്കേഷനിൽ വെച്ച് നടന്ന ഒരു കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ ചിത്രീകരണ വേളയിൽ മമ്മൂട്ടിക്ക് ഷൂട്ടിംഗ് ഇല്ലാത്ത ഒരു ദിവസം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ വെച്ചാണ് ഈ സംഭാഷണം നടന്നതെന്ന് പി വി ഷാജികുമാർ പങ്കെടുത്ത ഒരു അഭിമുഖത്തിൽ പറയുന്നു.രാഷ്ട്രീയത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും പുതിയ പുസ്തകങ്ങളെക്കുറിച്ചുമെല്ലാം ചർച്ച ചെയ്യുന്നതിനിടെയിലാണ് ഇക്കാര്യം മമ്മൂട്ടി പങ്കുവെക്കുന്നത്. സംഭാഷണത്തിനിടയിൽ താൻ ഒരു ഇടതുപക്ഷ അനുഭാവിയാണെന്ന് മമ്മൂട്ടിയോട് പി വി ഷാജികുമാർ പറയുന്നു.ALSO READ: അജണ്ട നിശ്ചയിച്ചുള്ള ചോദ്യങ്ങൾ മാത്രം! മലയാള മനോരമയുടെ തെരഞ്ഞെടുപ്പ് വിശകലന ചർച്ച കോമഡി പീസോ?മുഖ്യമന്ത്രിയുമായി മമ്മൂട്ടിക്കുള്ള അടുപ്പത്തെക്കുറിച്ച് ചോദിച്ചപ്പോൾ, മുഖ്യമന്ത്രിയുടെ വലിയൊരു ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കേരളത്തെ സിംഗപ്പൂർ പോലെ വലിയ വികസനമുള്ള ഒരു നാടാക്കി മാറ്റണം എന്ന ഒരേയൊരു ചിന്തയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് മമ്മൂട്ടി പറഞ്ഞു.നാട് നന്നാക്കണമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹത്തെക്കുറിച്ച് പറയുമ്പോൾ മമ്മൂട്ടിയുടെ കണ്ണുകളിൽ വലിയ തിളക്കവും ആനന്ദവും കാണാമായിരുന്നുവെന്ന് പി വി ഷാജികുമാർ പറയുന്നു. അത്രമേൽ ആത്മാർത്ഥതയുള്ള ഒരു ഭരണാധികാരിയായാണ് അദ്ദേഹം മുഖ്യമന്ത്രിയെ കാണുന്നത്. കഴിഞ്ഞ 10 വർഷമായി വിവിധ ആരോഗ്യ പ്രശ്നങ്ങളിലൂടെയും വാർദ്ധക്യ സഹജമായ പ്രയാസങ്ങളിലൂടെയും കടന്നുപോകുമ്പോഴും, നാടിനുവേണ്ടി അടിപതറാതെ നിൽക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രിയെന്ന് പി വി ഷാജികുമാർ പറയുന്നു.The post ‘കേരളത്തെ സിംഗപ്പൂർ പോലെ വലിയ വികസനമുള്ള ഒരു നാടാക്കി മാറ്റണം’; മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് മമ്മൂട്ടി പങ്കുവെച്ച അനുഭവസാക്ഷ്യം ഓർത്തെടുത്ത് എ‍ഴുത്തുകാരൻ പി വി ഷാജികുമാർ appeared first on Kairali News | Kairali News Live.