തിരുവനന്തപുരം| പോലീസ് ആസ്ഥാനത്തിനു മുന്നില്‍ പോലീസുകാര്‍ തമ്മിലടിച്ചു. പോലീസ് ആസ്ഥാനത്തു ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്ന പോാലീസുകാരന്‍ മ്യൂസിയം സേറ്റേഷനിലെ പോലീസുകാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. മ്യൂസിയം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിശാഖിനാണ് മര്‍ദ്ദനമേറ്റത്. കിരണ്‍ എന്ന പോലീസുകാരനെതിരെ മ്യൂസിയം സ്റ്റേഷനിലാണ് പരാതി നല്‍കിയത്.ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ അമ്മയുടെ കാര്‍ മാറ്റിയിടാന്‍ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമായത്.