ടീം യുഡിഎഫ് എന്ന് ഇടയ്ക്കിടെ അവർ പറഞ്ഞു കൊണ്ടിരിക്കുന്നത് അവർക്ക് തന്നെ അതിൽ സംശയമുള്ളതു കൊണ്ടാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെയ്യാറ്റിൻകര മണ്ഡലം എൽഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവർ ഒരു ടീം അല്ല ഏച്ചു കെട്ടിയ സംഭവം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ രണ്ടു കൂട്ടർ ഗ്യാരണ്ടിയുമായി വന്നിരിക്കുകയാണ്. വന്ന രണ്ടുകൂട്ടർക്കും ഒരേ ശൈലിയാണ്. കോൺഗ്രസിനുള്ളത് കസേര കൊതി മാത്രമാണ്. മുഖ്യമന്ത്രി ആകാൻ വേണ്ടി നടത്തുന്ന ചക്കളത്തിൽ പോരാട്ടം ആണ് ടീം യുഡിഎഫിൽ. വോട്ട് കിട്ടുന്നതുവരെ എല്ലാ ഗ്യാരണ്ടിയും ഉണ്ടാകും. വോട്ട് കിട്ടിക്കഴിഞ്ഞാൽ നോ ഗ്യാരണ്ടിയെന്നും എന്നാൽ ഇടതുപക്ഷം അങ്ങനെയല്ലെന്നും എന്നും ഒപ്പം ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.Also read: കേരളത്തിൽ എല്ലാ മേഖലയിലും വികസനങ്ങൾ നടന്നു; എന്നാൽ നാട്ടിൽ കള്ളങ്ങൾ പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു: എം എ ബേബികേരളത്തിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇടതുപക്ഷ ജാനധിപത്യ മുന്നണി പ്രചാരണത്തിലുൾപ്പെടെ ബഹുദൂരം മുന്നിലാണ്. കേരളത്തിൽ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന വികസനങ്ങൾ ഉൾപ്പെടെ മുൻനിർത്തിയാണ് ഇടതുപക്ഷം ഇത്തവ ജനങ്ങൾക്കിടയിലേക്കിറങ്ങിയത്.The post ഇടയ്ക്കിടെ ടീം യുഡിഎഫ് എന്ന് പറയുന്നത് അവർക്ക് തന്നെ സംശയം ഉള്ളതു കൊണ്ട്: ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.