അജണ്ട നിശ്ചയിച്ചുള്ള ചോദ്യങ്ങൾ മാത്രം! മലയാള മനോരമയുടെ തെരഞ്ഞെടുപ്പ് വിശകലന ചർച്ച കോമഡി പീസോ?

Wait 5 sec.

തെരഞ്ഞെടുപ്പുകാലത്ത് പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ വിശകലനങ്ങൾ കേവലം പ്രഹസനങ്ങളായി മാറുന്നുവെന്ന ഉദാഹരണമാണ് ഇന്നത്തെ മലയാള മനോരമ ദിനപത്രം. മൂന്ന് രാഷ്ട്രീയ നിരീക്ഷകരെന്ന് സ്വയം പരിചയപ്പെടുത്തി പൊളിറ്റിക്കൽ സയൻസ് അധ്യാപകരെ മുൻനിർത്തി തയ്യാറാക്കിയതാണ് ഇന്നത്തെ പത്രത്തിലെ ആദ്യ പേജിലെ വിശകലനം. പൊളിറ്റിക്കൽ സയൻസ് അധ്യാപകരായവർ നടത്തിയ വിശകലനങ്ങൾ ശാസ്ത്രീയമായ അടിത്തറയില്ലാത്തതാണെന്നിരിക്കെ ചർച്ച പ്രത്യേക അജണ്ടയോടെയാണ് മുന്നോട്ട് പോയതെന്ന് ചോദ്യങ്ങള്‍ വായിച്ചാൽ മനസിലാകുന്നതാണ്. അതിൽ മൂന്ന് ചോദ്യങ്ങളും ഭരണവിരുദ്ധ വികാരമുണ്ടോയെന്നതാണ്. ചോദ്യകർത്താക്കൾക്ക് കിട്ടേണ്ട ഉത്തരം കിട്ടുകയും ചെയ്തു, അതിനെ പിന്നെ മനോരമ തലക്കെട്ടുമാക്കി.കേരളത്തിലെ വികസനം, പ്രകൃതിക്ഷോഭങ്ങളിൽ ദുരിതമനുഭവിച്ചവരുടെ പുനരധിവാസം, കിഫ്ബിയുടെ സ്വാധീനം ഇതൊന്നും തന്നെ ചോദ്യങ്ങളായില്ല. വ്യവസായ രംഗത്ത് പ്രത്യക്ഷത്തിൽതന്നെ വൻ മുന്നേറ്റം കേരളം നടത്തിയിട്ടും ചർച്ചയിൽ ഒരാള്‍ മാത്രമാണ് ആ വകുപ്പ് പരാമർശിച്ചിട്ടുള്ളത്. അതും മെച്ചമല്ലാത്ത വകുപ്പെന്ന്! ഈ വകുപ്പുകളൊക്കെ എന്തുകൊണ്ട് മെച്ചമാകുന്നുവെന്നോ മെച്ചപ്പെട്ടതല്ലാതാകുന്നുവെന്നോ ഉള്ള വിശദീകരണമൊന്നും തന്നെ പത്രത്തിൽ പറയുന്നില്ലായെന്നുള്ളത് ഒരു വിരോധാഭാസമാണ്.ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംതെരഞ്ഞെടുപ്പുകാലത്തെ പത്രങ്ങളുടെ സ്വഭാവത്തെപ്പറ്റി വ്യക്തമായ ധാരണയുള്ളതിനാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ വച്ച് പോസ്‌റ്റൊന്നും ഇടേണ്ടതില്ല എന്നു തീരുമാനിച്ചിരുന്നതാണ്. പക്ഷേ, ഇന്നത്തെ ഈ കോമഡി പീസ് കണ്ടപ്പോൾ എഴുതാതിരിക്കാൻ വയ്യെന്നുവന്നു. തെരഞ്ഞെടുപ്പ് വിദഗ്ദ്ധർ എന്ന് അവകാശപ്പെടുന്ന മൂന്നുപേർ. പൊളിറ്റിക്കൽ സയൻസ് അധ്യാപകരായതിനാലാകാം ഇവർ തെരഞ്ഞെടുപ്പു വിദഗ്ദ്ധരായതെന്നു തോന്നുന്നു. ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകർ ചാണകത്തിലെ പ്ലൂട്ടോണിയത്തെപ്പറ്റി പറയുന്നതുപോലെയേ ഇവരുടെ വിശകലനത്തെ കാണാനാകൂ.ആകെ ഏഴേ ഏഴു ചോദ്യങ്ങൾ. അതിനു മാത്രമാണ് മറുപടി. അതിൽ മൂന്നും ഭരണവിരുദ്ധ വികാരമുണ്ടോ എന്നത് തിരിച്ചും മറിച്ചുമിട്ടതാണ്. ചോദ്യകർത്താക്കൾക്ക് കിട്ടേണ്ട ഉത്തരം കിട്ടി, അത് തലക്കെട്ടുമാക്കി. അതല്ലാതെ ഈ തെരഞ്ഞെടുപ്പു കാലത്ത് പ്രസക്തമായ എന്തെങ്കിലും കാര്യങ്ങൾ ചോദ്യത്തിൽ ഉൾപ്പെടുത്തിയിട്ടേയില്ല. കേരളത്തിലെ വികസനം, പ്രകൃതിക്ഷോഭങ്ങളിൽ ദുരിതമനുഭവിച്ചവരുടെ പുനരധിവാസം, കിഫ്ബിയുടെ സ്വാധീനം അങ്ങനെയൊന്നും ചോദ്യങ്ങളിലില്ല. കോൺഗ്രസിനെപ്പറ്റിയുള്ള ഏക ചോദ്യം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടതുമാത്രം. വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയതിനെപ്പറ്റി ഒന്നും ചോദിക്കുന്നില്ല. പോട്ടെ, ശബരിമലയുമായി ബന്ധപ്പെട്ട ആരോപണങ്ങളെപ്പറ്റിപ്പോലുമില്ല. അല്ല, ചോദിച്ചാലും അവർക്കാവശ്യമായ ഉത്തരമേ കിട്ടുകയുള്ളല്ലോ… അപ്പോൾപിന്നെ ചോദിച്ചില്ലേലും കുഴപ്പമൊന്നുമില്ല.ഏറ്റവും രസകരമായ കാര്യം വകുപ്പുകളപ്പറ്റിയുള്ള വിലയിരുത്തലാണ്. സിപിഎമ്മിന്റെയും സിപിഐയുടേയും വകുപ്പുകൾ മാത്രമാണ് നല്ലതും ചീത്തയുമായവയുടെ പട്ടികയിലുള്ളു. ബാക്കിയൊന്നുമില്ല! അതുംപോട്ടെ, നാടുനീളെയുള്ള റോഡുകൾ ഇത്ര ഗംഭീരമായിക്കിടക്കുമ്പോൾ ഒരേയൊരാളാണ് അത് കൊള്ളാമെന്നു പറഞ്ഞത്. വ്യവസായ രംഗത്ത് പ്രത്യക്ഷത്തിൽതന്നെ വൻ മുന്നേറ്റം കേരളം നടത്തിയിട്ടും ഒരാളാണ് ആ വകുപ്പ് പരാമർശിച്ചിട്ടുള്ളത്- അതും മെച്ചമല്ലാത്ത വകുപ്പെന്ന്! ഈ വകുപ്പുകളൊക്കെ എന്തുകൊണ്ട് മെച്ചമാകുന്നുവെന്നോ മെച്ചപ്പെട്ടതല്ലാതാകുന്നുവെന്നോ ഉള്ള വിശദീകരണമൊന്നുമില്ല. ചുമ്മാ ഒരു കറക്കിക്കുത്ത്.പത്തോ പതിനഞ്ചോ മിനിട്ടുകൊണ്ട് അവസാനിക്കുന്ന പത്രവായനയിൽ ഇന്ന് അൽപം സ്ഥലം അപഹരിച്ചത് ഈ പീസായതിനാലാണ് ഇത്രയും എഴുതിയത്.The post അജണ്ട നിശ്ചയിച്ചുള്ള ചോദ്യങ്ങൾ മാത്രം! മലയാള മനോരമയുടെ തെരഞ്ഞെടുപ്പ് വിശകലന ചർച്ച കോമഡി പീസോ? appeared first on Kairali News | Kairali News Live.