ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴാണ് എല്ലാ മേഖലയും രക്ഷപ്പെടുന്നതെന്ന് കെ ആർ മീര. കൊച്ചിയിൽ നടന്ന പി രാജീവിൻ്റെ പ്രചരണ പരിപാടിയിലാണ് ഇടതുപക്ഷ സർക്കാരിനെ പ്രശംസിച്ചുകൊണ്ട് എഴുത്തുകാരി കെ ആർ മീര പ്രസംഗിച്ചത്.പൂർണമായി തകർന്നിടത്ത് നിന്നാണ് വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെല്ലാം ഇടതുപക്ഷ സർക്കാർ മാറ്റം കൊണ്ടുവന്നത്. ഇനി ഒരു സർക്കാറിനും ഉദാസീനമായി കേരളം ഭരിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. ഇടതുപക്ഷം ജയിച്ച ഒരു തെരഞ്ഞെടുപ്പാണിത്. പതിനാറാം നൂറ്റാണ്ടിലേക്ക് വീണ്ടും തിരിച്ചുപോകണമോ എന്ന് ആലോചിക്കണമെന്ന് അവർ പറഞ്ഞു. UPDATING…The post ‘ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴാണ് എല്ലാ മേഖലയും രക്ഷപ്പെടുന്നത്, ഇനി ഒരു സർക്കാരിനും ഉദാസീനമായി കേരളം ഭരിക്കാൻ കഴിയില്ല’; കെ ആർ മീര appeared first on Kairali News | Kairali News Live.