ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജി നിലനില്‍ക്കും; സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Wait 5 sec.

കൊച്ചി | കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്നും തള്ളണമെന്നുമുള്ള സുരേഷ് ഗോപിയുടെ ഉപ ഹരജി ഹൈക്കോടതി നിരാകരിച്ചു. സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു.തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സുരേഷ് ഗോപി ശ്രമിച്ചുവെന്നും അതിനാല്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സി പി ഐ നേതാവ് എ എസ് ബിനോയ് ആണ് ഹരജി നല്‍കിയത്.ഹരജിക്കൊപ്പം തന്റെ ആരോപണത്തെ സാധൂകരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെ ഹരജിക്കാരന്‍ കോടതിക്ക് കൈമാറിയിരുന്നു.