അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് ഇറാൻ പ്രസിഡന്റിന്റെ കത്ത്; സാധാരണ അമേരിക്കക്കാരോട് ഇറാന് ശത്രുതയില്ല

Wait 5 sec.

സാധാരണക്കാരായ അമേരിക്കൻ ജനതയോട് തന്റെ രാജ്യത്തിന് യാതൊരുവിധ ശത്രുതയുമില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ.അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവിയാണ് ബുധനാഴ്ച കത്തിലെ വിവരങ്ങൾ പുറത്തുവിട്ടത്.സാധാരണക്കാരായ അമേരിക്കക്കാരെ ഇറാൻ ശത്രുക്കളായി കാണുന്നില്ലെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഇറാൻ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.ഇറാനെ ഒരു ആഗോള ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്കോ നിലവിലെ വസ്തുതകൾക്കോ നിരക്കാത്തതാണെന്ന് പെസെഷ്കിയാൻ പറഞ്ഞു.സമാധാനമാണ് ഇറാൻ ആഗ്രഹിക്കുന്നത്, തെറ്റായ പ്രചാരണങ്ങളിലൂടെ ഇറാനെതിരെയുള്ള ഭീതി പടർത്താനാണ് ചിലർ ശ്രമിക്കുന്നത്. ഇത് നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇറാനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ വിശ്വസിക്കുന്നതിന് പകരം നിരീക്ഷണയോഗ്യമായ വസ്തുതകളെ അടിസ്ഥാനമാക്കി കാര്യങ്ങൾ വിലയിരുത്താൻ അമേരിക്കൻ ജനത തയ്യാറാകണമെന്ന് പ്രസിഡന്റ് കത്തിൽ അഭ്യർത്ഥിച്ചു.The post അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് ഇറാൻ പ്രസിഡന്റിന്റെ കത്ത്; സാധാരണ അമേരിക്കക്കാരോട് ഇറാന് ശത്രുതയില്ല appeared first on Arabian Malayali.