ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ പത്തനംതിട്ട ഏനാത്ത് പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ പെൺകുട്ടിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തുമ്പോൾ പെൺകുട്ടിയെ പാലത്തിന്റെ തൂണിനടിയിലുള്ള ചതുപ്പിൽ പിടിച്ചു കിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ പ്രദേശവാസികളായ രണ്ടുപേർ ആറ്റിൽ ചാടി കുട്ടി ഒഴുകിപ്പോവാതെ പാലത്തിന്റെ തൂണിനോട് ചേർത്ത് പിടിച്ചു നിർത്തി. അതിന് ശേഷം അടൂർ നിന്നും ഫയർഫോഴ്സ് എത്തി നെറ്റ് ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലാക്കി. Also read : ഏനാത്ത് പുതുശ്ശേരിഭാഗം സ്വദേശിയാണ് പെൺകുട്ടി. അടൂർ ഫയർ സ്റ്റേഷനിലെ അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ ജയ്സൺ ജോസഫ്, സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനംനടന്നത്.The post പത്തനംതിട്ട ഏനാത്ത് പാലത്തിൽ നിന്നും താഴേക്ക് ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി appeared first on Kairali News | Kairali News Live.