മലയാള സിനിമയിലെ ഹിറ്റ് ഗാനങ്ങളുടെ തമ്പുരാനായി മാറിയ ഗാനരചയിതാവ് ആണ് വിനായക് ശശികുമാർ. ഇപ്പോഴിതാ തന്റെ പാട്ടുകളുടെ വിജയരഹസ്യങ്ങൾ വെളിപ്പെടുത്തിരിക്കുയാണ് അദ്ദേഹം. ‘ആരാധികേ’, ‘പവിഴമഴ’, ‘ഇല്ലുമിനാറ്റി’ തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ എഴുതിക്കഴിഞ്ഞപ്പോൾ തന്നെ അവ ജനങ്ങൾ ഏറ്റെടുക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു പാട്ട് ഹിറ്റ് ലിസ്റ്റിലേക്ക് എത്തണമെങ്കിൽ ഒട്ടനവധി ഘടകങ്ങൾ ഒത്തുചേരണമെന്നും, അത് കൃത്യമായി ആസ്വാദകരിലേക്ക് എത്തുക എന്നതാണ് ഏറ്റവും പ്രധാനമെന്നും വിനായക് പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമ അനുഭവങ്ങൾ പങ്കുവെച്ചത്.ALSO READ : തിയേറ്ററുകളെ ചിരിയിലാഴ്ത്തിയ ‘തായ്കിഴവി’ ഒ ടി ടി യിലെത്തുന്നു; ഇവിടെ കാണാംതെന്നിന്ത്യയിലാകെ തരംഗമായ ‘ആവേശം’ സിനിമയിലെ ‘ഇല്ലുമിനാറ്റി’ എന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ച് വിനായക് പറയുന്നതിങ്ങനെ: “തമിഴ് ഡപ്പാൻകുത്ത് ശൈലിയിലുള്ള ആ പാട്ടിൽ ‘ഇല്ലുമിനാറ്റി’ എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുന്നത് അന്ന് ആരും ചിന്തിക്കാത്ത കാര്യമായിരുന്നു. എനിക്ക് അതിൽ നല്ല ഉറപ്പുണ്ടായിരുന്നുവെങ്കിലും സംഗീത സംവിധായകൻ സുഷിൻ ശ്യാമിന് തുടക്കത്തിൽ ചെറിയ സംശയമുണ്ടായിരുന്നു. എന്നാൽ സംവിധായകൻ ജിത്തു മാധവൻ കൂടി പിന്തുണച്ചതോടെയാണ് ആ പരീക്ഷണം വിജയിച്ചത്. ആ പുതുമയാണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതും.ALSO READ : ‘ചിലപ്പോള്‍ അയാള്‍ക്ക് ഗേള്‍ഫ്രണ്ടോ ഭാര്യയോ ഉണ്ടാകാമെന്ന് ഞാൻ വിചാരിച്ചു’; ബുംറയെക്കുറിച്ച് ഭാര്യ സഞ്ജന ഗണേശൻമറ്റൊരു ഹിറ്റ് ഗാനമായ ‘ഓണം മൂഡ്’ എന്ന പാട്ടിന് പിന്നിലെ കഥയും അദ്ദേഹം വെളിപ്പെടുത്തി. ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ‘സാഹസം’ എന്ന ചിത്രത്തിലെ ഈ ഗാനം ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് എഴുതുന്നത്. എന്നാൽ അടുത്ത ഓണത്തിന് മലയാളികൾ ഇത് ആഘോഷമാക്കണമെന്ന് താൻ അന്നേ ഉറപ്പിച്ചിരുന്നു. ഒരു പാട്ട് ഹിറ്റാക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ച് എഴുതാമെങ്കിലും അത്തരം ചിന്തകൾ എപ്പോഴും വിജയിക്കണമെന്നില്ലെന്ന് വിനായക് കൂട്ടിച്ചേർത്തുThe post ‘ഇല്ലുമിനാറ്റി’ ഹിറ്റാകുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ സുഷിന് സംശയമുണ്ടായിരുന്നു; ഹിറ്റ് പാട്ടുകളുടെ രഹസ്യം വെളിപ്പെടുത്തി വിനായക് ശശികുമാർ appeared first on Kairali News | Kairali News Live.