തെഹ്‌റാനില്‍ വീണ്ടും ആക്രമണം നടത്തി യു എസ്, ഇസ്‌റാഈല്‍ സേന; ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

Wait 5 sec.

തെഹ്‌റാന്‍ | ഇറാനില്‍ വീണ്ടും ആക്രമണം നടത്തി യു എസ്, ഇസ്‌റാഈല്‍ സേന. തെഹ്‌റാനിലെ ഒരു നൂറ്റാണ്ട് പഴക്കമുള്ള മെഡിക്കല്‍ ഗവേഷണ കേന്ദ്രം, ഒരു പാലം, ഉരുക്കു നിര്‍മാണ പ്ലാന്റുകള്‍ എന്നിവയാണ് ആക്രമണത്തിന് വിധേയമായത്. ഇറാനെ ‘ശിലായുഗത്തിലേക്ക്’ തിരിച്ചയക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിനിടെയാണ് ആക്രമണങ്ങള്‍ നടന്നത്.ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി. ശത്രുക്കള്‍ കീഴടങ്ങുന്നതു വരെ യുദ്ധം തുടരുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി. യു എസ് കരയാക്രമണം നടത്തിയേക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത പാലിക്കാന്‍ സൈനിക മേധാവികള്‍ കീഴ്ഘടകങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ. 40 ഹിസ്ബുല്ല പോരാളികളെ കൊന്നതായി ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, തെക്കന്‍ ലബനാനിലെയും വടക്കന്‍ ഇസ്‌റാഈലിലെയും ഇസ്‌റാഈല്‍ പൗരന്മാര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ലയും പറഞ്ഞു. ലബനാനിലെ സ്ഥിതിഗതികള്‍ ഏറെ ഗുരുതരമാണെന്ന് പ്രധാനമന്ത്രി നവാഫ് സലാം പ്രതികരിച്ചു.