ഐപിഎല്ലിൽ വീണ്ടും വിവാദങ്ങൾക്കിടയിൽ പെട്ട് ലഖ്നൗ സൂപ്പർ ജയന്റ്സ്. തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ നേരിട്ട തോൽവിക്ക് പിന്നാലെ ടീം ഉടമ സഞ്ജീവ് ഗോയങ്കയും നായകൻ റിഷഭ് പന്തും തമ്മിൽ നടന്ന സംഭാഷണമാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.Sanjiv Goenka and Rishabh pant pic.twitter.com/0RzMSkp0vE— Faiyaz (@FaiyazWhat) April 1, 2026 ക്യാപിറ്റൽസിനോടുള്ള തോൽവിക്ക് ശേഷം പന്തും ഉടമയും ബൗണ്ടറി ലൈനിന്റെ അരികിൽ വാഗ്വാദം എന്ന് തോന്നിപ്പിക്കുന്ന വിധം സംഭാഷണത്തിൽ ഏർപ്പെടുകയായിരുന്നു. ടീമിലെയും മാനേജ്മെന്റിലെയും മറ്റു ചില അംഗങ്ങളും സമീപം ഉണ്ടായിരുന്നാപ്പോഴാണ് ചർച്ച നടന്നത്. ചർച്ച വലിയ ഗൗരവമുള്ളതല്ലെന്നും സാധാരണ നടക്കുന്നതാണെന്നു ഒരു വിഭാഗം പറയുമ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയൊരു വിഭാഗം ഇത് അംഗീകരിക്കുന്നില്ല. മുൻപ് കെഎൽ രാഹുൽ ടീമിന്റെ നായകനായിരുന്നപ്പോൾ ഗോയങ്കയുമായി ഉണ്ടായ ഉരസലുകളുമായാണ് ഒരു വിഭാഗം ഇതിനെ താരതമ്യപ്പെടുത്തിയത്.Also Read: സഞ്ജു സാംസൺ പുതിയ തലയോ? ചെന്നൈ സൂപ്പർ കിംഗ്‌സിൽ ധോണി യുഗത്തിന് വിരാമമാകുന്നുവോ?നേരത്തെ ഇന്നലെ ലഖ്നൗവിൽ നടന്ന ഐപിഎൽ മത്സരത്തിൽ ആതിഥേയരെ ഡൽഹി ക്യാപിറ്റൽസ് ആറു വിക്കറ്റുകൾക്ക് തകർത്തിരുന്നു.ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ജയന്റ്സിനെ ഡൽഹി 141 റൺസിന് പുറത്താക്കി. പിന്നാലെ സമീർ റിസ്‌വിയുടെ തകർപ്പൻ ഫിഫ്‌റ്റിയുടെ മികവിൽ അവർ പതിനെട്ടാം ഓവറിൽ വിജയത്തിലെത്തി.The post വീണ്ടും വിവാദച്ചുഴിയിൽ ലഖ്നൗ! വൈറൽ ആയി ഗോയങ്ക–പന്ത് ‘ചൂടൻ’ സംഭാഷണം appeared first on Kairali News | Kairali News Live.