വയനാട് പുനരധിവാസത്തിനായി യു ഡി എഫ് നടത്തിയ ഫണ്ട് പിരിവ് മറുപടിയില്ലാതെ വി ഡി സതീശൻ. യു ഡി എഫ് പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിടുന്നത് എന്തിനാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വീടുകളുടെ പണി തീരുമ്പോൾ കണക്ക് പറയും. അതിന് മുൻപ് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.Also read: സ്‌മാർട്ട് റോഡുകൾ മുതൽ അതിവേഗ റെയിൽപ്പാത വരെ; എൽഡിഎഫ് പ്രകടനപത്രികയിലെ ഗതാഗത മേഖലയെ പരിപോഷിപ്പിക്കുന്ന പരിപാടികൾ ഇതാവയനാട് പുനരധിവാസത്തിനായി യു ഡി എഫ് പിരിച്ച കണക്കിൽ കൂടുതൽ വിശദീകരണമില്ല എന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് യു ഡി എഫിന്റെ പ്രകടനപത്രിക പ്രകാശന ചടങ്ങിൽ ഇത്തരം ചോദ്യങ്ങൾ വേണ്ട എന്നും അദ്ദേഹം പറഞ്ഞു. വയനാട് പിരിവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച കൈരളി ന്യൂസ് പ്രതിനിധിയിൽ നിന്ന് മൈക്ക് വാങ്ങാനും വി ഡി സതീശൻ നിർദേശം നൽകി.English summary : VD Satheesan did not respond to the UDF’s fund collection for the rehabilitation of Wayanad. His response was that why is the UDF releasing the details of the money collected?The post ‘കണക്ക് പുറത്തുവിടുന്നത് എന്തിനാണ്?’; വയനാട് ഫണ്ട് പിരിവിൽ മറുപടിയില്ലാതെ വി ഡി സതീശൻ appeared first on Kairali News | Kairali News Live.